വന്ദേഭാരതിൽ ഷൊർണൂരിൽ നിന്നും ഒരു പോസ്റ്ററും ഒട്ടിച്ചിട്ടില്ലെന്നും ഇതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും പറഞ്ഞ എംപി ഷോർണൂരിൽ നിന്നും തിരൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനിന്റെ വീഡിയോയും പുറത്തുവിട്ടു. ഇതിൽ പോസ്റ്ററുകളൊന്നും കാണാനില്ല.
തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നത് ബിജെപി പ്രവർത്തകരാണ്. സ്വന്തം പാർട്ടിയുടെ ജാള്യത മറക്കാൻ തനിക്കെതിരെ ആരോപണവുമായി ഇറങ്ങിയതാണ്. താനടക്കം വിവിധ പാർട്ടികളിലെ നേതാക്കളും പൊലീസും ഇന്റലിജൻസും ആർപിഎഫുമെല്ലാം സ്റ്റേഷനിലുണ്ടായിരുന്നു. അവരെയൊക്കെ മറികടന്ന് പോസ്റ്റർ ഒട്ടിച്ചു എന്നത് വ്യാജ പ്രചരണമാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Apr 25, 2023 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷൊർണൂരിൽ നിന്നും ഒരു പോസ്റ്ററും ഒട്ടിച്ചിട്ടില്ല; ഏതോ ആളുകൾ മഴവെള്ളത്തിൽ ഒട്ടിച്ച് പടമെടുത്തതാണെന്ന് വികെ ശ്രീകണ്ഠൻ
