പാലക്കാട്: പ്രതിഷേധങ്ങൾക്കൊടുവിൽ വന്ദേഭാരത് ഷോർണൂരിൽ നിർത്തിയപ്പോൾ വികെ ശ്രീകണ്ഠൻ എംപിയ്ക്ക് അഭിവാദ്യമർപ്പിച്ച് പോസ്റ്ററുകൾ. ഷോർണൂരിൽ നിർത്തിയ ട്രെയിനിന്റെ പുറത്ത് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു.
വന്ദേഭാരത് ട്രെയിന് ഷോർണൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠന്‍ എംപി രംഗത്തെത്തിയിരുന്നു. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ വന്ദേഭാരത് ട്രെയിന്‍ തടയുമെന്നും എംപി പറഞ്ഞിരുന്നു.
ഷൊര്‍ണൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുമെന്നു തന്നെയാണ് കരുതുന്നത്. അങ്ങനെയുണ്ടായില്ലെങ്കില്‍ താന്‍ ട്രെയിനിന് ചുവപ്പ് കൊടി കാണിക്കുമെന്നും ശക്തമായ പ്രതിഷേധം നടത്തുമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.