TRENDING:

സ്കൂളുകളിൽ മതപഠനം പാടില്ല; നിയമലംഘനം നടത്തുന്ന സ്കൂളുകൾ സർക്കാരിന് പൂട്ടാമെന്ന് ഹൈക്കോടതി ഉത്തരവ്

Last Updated:

സ്കൂളുകളിൽ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സംസ്ഥാനത്തെ സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ഏതെങ്കിലും ഒരു മതം മാത്രം പ്രത്യേകമായി പഠിപ്പിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. സ്കൂളുകളിൽ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
advertisement

സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്കൂളുകളിലും മതപഠനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.  സ്കൂളുകള്‍ ഒരു പ്രത്യേക മതത്തിന് മാത്രം പ്രത്യേകം പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണെന്നും കോടതി വ്യക്തമാക്കി. വ്യത്യസ്ത സംസ്കാരങ്ങള്‍ മനസ്സിലാക്കി വളരേണ്ടവരാണ് കുട്ടികള്‍ അവരെ ഒരു മതം മാത്രം പഠിപ്പിക്കുകയല്ല വേണ്ടത്. നിയമം ലംഘിക്കുന്ന സ്കൂളുകള്‍ സര്‍ക്കാരിന് പൂട്ടാമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

Also Read- സിഎഎയുടെ പേരിലുള്ള അക്രമങ്ങളിൽ രാഷ്ട്രപതിക്ക് കത്തുമായി 154 പ്രമുഖർ

advertisement

സ്കൂളുകളില്‍ മത പഠനം ഭരണഘടനാനുസൃതമായിരിക്കണെമെന്ന് ഹൈക്കോടതി നിർദേശിച്ചു. സര്‍ക്കാറിനെറെ അനുമതിയില്ലാതെ സ്കൂളുകളില്‍ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്നും കോടതി വ്യക്തമാക്കി. സ്കൂൾ അടച്ച് പൂട്ടാനുള്ള ഉത്തരവിനെതിരെ മണക്കാട് ഹിദായ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സമർപിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന സ്കൂൾ സർക്കാർ അനുമതിയില്ലാതെ ഒരു മത വിഭാഗത്തെക്കുറിച്ച് മാത്രം ക്ലാസ് ലഭ്യമാക്കുന്നു. മറ്റ് മതങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നു.

രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാർഥികൾക്ക് മത പഠനം സ്കൂളുകളിൽ നിന്ന് ലഭ്യമാക്കാൻ ഭരണഘടനാപരമായി തന്നെ തടസമില്ല. എന്നാൽ, മറ്റ് മതങ്ങളെ തിരസ്കരിച്ച് ഒരു മതത്തിനെ മാത്രം പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ രീതി ഭരണഘടനാവിരുദ്ധമാണന്നും കോടതി വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം ഫിദാ സ്കൂൾ പൂട്ടിയ നടപടി കോടതി ശരിവെച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂളുകളിൽ മതപഠനം പാടില്ല; നിയമലംഘനം നടത്തുന്ന സ്കൂളുകൾ സർക്കാരിന് പൂട്ടാമെന്ന് ഹൈക്കോടതി ഉത്തരവ്
Open in App
Home
Video
Impact Shorts
Web Stories