TRENDING:

'ഐക്യശ്രമത്തിന് പിന്നിൽ രാഷ്ട്രീയ നീക്കം; തുഷാർ വരേണ്ടെന്ന് മുമ്പേ പറഞ്ഞു'‌: ജി സുകുമാരൻ നായർ

Last Updated:

'ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. അവരുടെ സമീപനത്തിൽ ഞങ്ങൾക്ക് സംശയം തോന്നി'

advertisement
പെരുന്ന: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ പറഞ്ഞയച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജി സുകുമാരൻ നായർ
ജി സുകുമാരൻ നായർ
advertisement

പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസിലാക്കി. തുഷാർ വെള്ളാപ്പള്ളി വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

ഇതും വായിക്കുക: 'NSS- SNDP ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; തുഷാർ വെള്ളാപ്പള്ളി വന്നാൽ മകനെ പോലെ സ്വീകരിക്കും': ജി സുകുമാരൻ നായർ

'പിന്നിൽ രാഷ്ട്രീയമായ നീക്കങ്ങളുണ്ടെന്ന് മനസിലാക്കി. അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സമദൂരം. അതിൽ വിട്ടുവീഴ്ച ചെയ്യില്ല. ഐക്യത്തിൽനിന്ന് പിൻവാങ്ങാനുള്ള പ്രമേയം ഞാൻ തന്നെയാണ് അവതരിപ്പിച്ചത്. അച്ഛൻ മകനെ പറഞ്ഞയക്കുക. ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. അവരുടെ സമീപനത്തിൽ ഞങ്ങൾക്ക് സംശയം തോന്നി' - സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

advertisement

വെള്ളാപ്പള്ളി നടേശൻ നേരിട്ട് വന്നാലും ഞങ്ങൾ ഞങ്ങളുടെ നിലപാട് നേരിട്ട് പറയുമായിരുന്നു. വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരൻ നായർ പറഞ്ഞു.

ഇതും വായിക്കുക: 'പ്രായോഗികമല്ല' വെള്ളാപ്പള്ളിയുടെ പത്മഭൂഷണിന് മണിക്കൂറുകൾക്കകം എസ്എൻഡിപി ഐക്യത്തിൽ നിന്ന് എൻ എസ് എസ് പിന്മാറി

അതേസമയം ഐക്യ ശ്രമത്തിന് എൻഎസ്എസ് ബോർഡിൽ ഭിന്നത ഉണ്ടായെന്ന റിപ്പോർട്ടുകൾ സുകുമാരൻ നായർ തള്ളി. എല്ലാവരും ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ ആരും എതിർപ്പ് അറിയിച്ചിട്ടില്ല. ഒരു ഭിന്നാഭിപ്രായം ഉണ്ടായിട്ടില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. ഇപ്പോൾ ഒറ്റയ്ക്ക് പോകാൻ എൻഎസ്എസിന് അറിയാം. ഐക്യത്തിലേക്ക് പോകാൻ എൻഎസ്എസ് തയാറല്ല. എസ്എൻഡിപി സംസാരിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് അറിയില്ല. അവർ തന്നെ ഉണ്ടാക്കിയ കാരണം കൊണ്ടാണ് ഐക്യത്തിൽ നിന്ന് പിന്മാറാനുള്ള കാരണം. ഞങ്ങൾ അബദ്ധം വരാതിരിക്കാൻ എപ്പോഴും ജാഗരൂഗരാണ്. എല്ലാം സമദൂരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എല്ലാ സമുദായ-മത-രാഷ്ട്രീയ സംഘടനകളോടും സൗഹൃദം തുടരുമെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: NSS General Secretary G. Sukumaran Nair stated that the reason for withdrawing from the unity efforts with the SNDP Yogam was the realization that there were political motives behind it. He added that certain actions, including Vellappally Natesan sending his son Thushar Vellappally for talks, had raised suspicions.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഐക്യശ്രമത്തിന് പിന്നിൽ രാഷ്ട്രീയ നീക്കം; തുഷാർ വരേണ്ടെന്ന് മുമ്പേ പറഞ്ഞു'‌: ജി സുകുമാരൻ നായർ
Advertisement
Open in App
Home
Video
Impact Shorts
Web Stories