അർച്ചനയുമായുള്ള ബന്ധം ഒരുവര്‍ഷം മുമ്പ് തന്നെ അവസാനിപ്പിച്ചിരുന്നു എന്നാണ് ഇയാൾ പറയുന്നത്. എങ്കിലും സൗഹൃദത്തിന്‍റെ പേരിൽ ഫോൺസംഭാഷണം തുടർന്നിരുന്നു. പ്രണയബന്ധത്തിലായിരുന്ന സമയത്ത് രണ്ട് വർഷത്തിനുള്ളിൽ വിവാഹം നടത്തണമെന്ന് അര്‍ച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷം മാത്രമെ വിവാഹക്കാര്യം ആലോചിക്കൂ എന്നായിരുന്നു അവർ പറഞ്ഞത്. ഇതിന് രണ്ട് വർഷമെങ്കിലും കഴിയണെന്നും പറഞ്ഞിരുന്നു. തുടർന്നാണ് ഒരുവർഷം മുമ്പ് ബന്ധം അവസാനിപ്പിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.
advertisement
TRENDING: സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തി ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ[NEWS]KT Jaleel| മന്ത്രി ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും; ചട്ടംലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തിൽ കേസെടുത്തു[NEWS]ഏകവരുമാനമാർഗമായ പശുവിനെ കൊന്നുതിന്ന പുലിയെ ഒന്നരവർഷംകാത്തിരുന്നു വകവരുത്തി; 'പുലിമുരുകൻ' പിടിയിൽ[NEWS]
സ്ത്രീധനം കുറഞ്ഞത് കൊണ്ടാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്ന ആരോപണവും ഇയാൾ നിഷേധിച്ചു. ഒമാനിൽ ജോലി ചെയ്യുകയായിരുന്ന തനിക്ക് ഇത്തരം ആരോപണങ്ങൾ മൂലം ജോലി നഷ്ടമായെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. വിവാഹവാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയെന്ന പരാമർശിച്ച് കത്തെഴുതി വച്ചാണ് പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബി.എസ്.സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് ജീവനൊടുക്കിയത്.
തന്റെ സഹോദരിയുടെ വിവാഹം നടത്തിയത് വലിയ രീതിയിൽ സ്ത്രീധനം നൽകിയാണെന്നും അതുപോലെ തനിക്കും ലഭിച്ചാലേ വിവാഹം നടക്കൂ എന്നും അർച്ചനയോട് യുവാവ് പറഞ്ഞതായി മാതാവും സഹോദരിയും പൊലീസിനു മൊഴി നൽകിയിരുന്നു. യുവാവും സുഹൃത്തും നേരത്തെ പെണ്ണുകാണലിന് എത്തിയപ്പോഴും ഇക്കാര്യങ്ങൾ പറഞ്ഞതായി പിതാവും മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെയാണ് ഇയാൾ നിഷേധിച്ചിരിക്കുന്നത്.
അതേസമയം സംഭവത്തിൽ അന്വേഷണം ഫലപ്രദമല്ലെന്നാണ് അർച്ചനയുടെ കുടുംബം ആരോപിക്കുന്നത്. യുവാവിനെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ഇവർ പറയുന്നത്.