TRENDING:

COVID 19 | സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു; മരണം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ

Last Updated:

COVID 19 In Kerala | മുഹമ്മദ് ഉൾപ്പെടെ മസ്ക്കറ്റിൽ നിന്ന് മടങ്ങിയെത്തിയ നാലുപേർക്ക് ബുധനാഴ്ച കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. 70 വയസുള്ള ഇയാൾക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.
advertisement

ഇയാളുടെ മകന് നേരത്തെ തന്നെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന്റെ മരണത്തോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 18 ആയി.

You may also like:അതിരപ്പിള്ളി പദ്ധതിയേക്കാൾ ലാഭകരം LED ബൾബുകൾ [NEWS]ബിജു പ്രഭാകർ പുതിയ എം.ഡി; കെഎസ്ആർടിസി കരകയറുമോ?‍ [NEWS] തുപ്പിയാൽ പിഴ; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ സബ്സ്റ്റിറ്റ്യൂട്ട്; ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ മാറ്റങ്ങൾ [NEWS]

advertisement

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു മുഹമ്മദ്.

മുഹമ്മദ് ഉൾപ്പെടെ മസ്ക്കറ്റിൽ നിന്ന് മടങ്ങിയെത്തിയ നാലുപേർക്ക് ബുധനാഴ്ച കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു; മരണം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ
Open in App
Home
Video
Impact Shorts
Web Stories