'അതിരപ്പിള്ളി പദ്ധതിയേക്കാൾ ലാഭകരം LED ബൾബുകൾ'; ഐസക്കിന്റെ വാദം മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ച് ഷാഫി പറമ്പിൽ

Last Updated:

പഠിക്കാൻ നെതർലാൻറ്സിൽപോയ മുഖ്യമന്ത്രി ഐസക്ക് പറഞ്ഞത് പോലെ , ആ പൈസക്ക് നാല് LED ബൾബുകൾ വാങ്ങിയിട്ടിരുന്നേൽ അതിന്റെ ഒരു മെച്ചമെങ്കിലും നാടിന് കിട്ടിയേനെയെന്നും ഷാഫി പറമ്പിൽ

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ച് ഷാഫി പറമ്പിൽ എം.എൽ.എ.
"പ്രകൃതിക്ക് മേലുള്ള ആഘാതവും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കുമ്പോൾ അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയേക്കാൾ ലാഭകരവും മികവുറ്റതും LED ബൾബുകളാണ്.
അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയുടെ ചിലവ് 1550 കോടി രൂപ
ഊർജ്ജം ഉത്പാദിക്കപ്പെടുന്നത് - 150 to 170 MW. അതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്ക് പകരം LED ബൾബുകൾ ഉപയോഗിച്ചാലുള്ള ചിലവ് 250 കോടി രൂപ. ഊർജ്ജ ലാഭം 250 MW. "  ഈ വാദം താനല്ല തോമസ് ഐസക്കാണ് മുന്നോട്ട് വച്ചതെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു
advertisement
TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
ജനങ്ങളെയും പരിസ്ഥിതിയെയും അപകടത്തിലാക്കുന്ന പദ്ധതി നടപ്പിലാക്കാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്നും ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയാൽ അതിരപ്പിള്ളി സംരക്ഷണത്തിന് സമര സജ്ജമാണെന്നും ഷാഫി വ്യക്തമാക്കി.
advertisement
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
പ്രകൃതിക്ക് മേലുള്ള ആഘാതവും സാമ്പത്തിക ബാധ്യതയും കണക്കിലെടുക്കുമ്പോൾ അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയേക്കാൾ ലാഭകരവും മികവുറ്റതും LED ബൾബുകളാണ്.
അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയുടെ ചിലവ് 1550 കോടി രൂപ
ഊർജ്ജം ഉത്പാദിക്കപ്പെടുന്നത് - 150 to 170 MW

അതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്ക് പകരം LED ബൾബുകൾ ഉപയോഗിച്ചാലുള്ള ചിലവ് 250 കോടി രൂപ. ഊർജ്ജ ലാഭം 250 MW

മേൽപ്പറഞ്ഞ വാദവും കണക്കും, ഞാൻ പറഞ്ഞതല്ല. പിണറായി വിജയൻ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞതാണ്.

പദ്ധതിയെ എതിർക്കുന്നത് കോൺഗ്രസ്സ് മാത്രമല്ല, CPM ലെ തന്നെ ചില നേതാക്കളും, CPIയുമാണ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നത് രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരുമാണ്. ഇത്രയൊക്കെ എതിർപ്പുയർന്നിട്ടും, ഈ കോവിഡ് കാലത്ത് അതിരപ്പള്ളി പദ്ധതിക്ക് NOC കൊടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

തുടർച്ചയായി രണ്ട് പ്രളയങ്ങളുണ്ടായി നാട് തകർന്നിട്ടും ഒരു പാഠവും സർക്കാർ പഠിച്ചില്ല.
പഠിക്കാൻ നെതർലാൻറ്സിൽപോയ മുഖ്യമന്ത്രി ഐസക്ക് പറഞ്ഞത് പോലെ , ആ പൈസക്ക് നാല് LED ബൾബുകൾ വാങ്ങിയിട്ടിരുന്നേൽ അതിന്റെ ഒരു മെച്ചമെങ്കിലും നാടിന് കിട്ടിയേനെ.
ഇനിയൊരു പ്രളയത്തെ താങ്ങാൻ കേരളത്തിനു കരുത്തില്ലായെന്ന് പറഞ്ഞ്, പരിസ്ഥിതി വിഷയത്തിൽ കർക്കശമായി വിധികൾ പ്രസ്താവിച്ചത് സുപ്രീം കോടതിയാണ്.

പാരിസ്ഥിതികമായും, സാമ്പത്തികമായും, ഊർജ്ജോല്പാദനപരമായും നഷ്ടം മാത്രമുള്ള ഒരു പദ്ധതി, അതും LDF ന്റെ തന്നെ പ്രഖ്യാപിത നയത്തിൽ നിന്ന് വ്യതിചലിച്ച് സർക്കാർ ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആരെ സഹായിക്കാനാണ്?

കോവിഡ് കാലത്ത് സർക്കാർ "ഒളിച്ചു കടത്തി" നടപ്പിലാക്കുവാൻ ശ്രമിച്ച തീരുമാനങ്ങളിലെ ഏറ്റവും ജനവിരുദ്ധമായ തീരുമാനമാണിത്. ദുരന്തങ്ങളെ ഒരു " PR എക്സർസൈസിനുള്ള വേദിയായി കാണുന്ന സർക്കാർ, അടുത്ത ദുരന്തത്തിനുള്ള അടിത്തറയിടുകയാണ്. സർക്കാർ പ്രകൃതിക്കും, ജനങ്ങൾക്കുമൊപ്പമല്ല, നിർമ്മാണ ദല്ലാൾമാർക്കും, കമ്മീഷനുമൊപ്പമാണ്.

ജനങ്ങളെയും പരിസ്ഥിതിയെയും അപകടത്തിലാക്കുന്ന അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുവാൻ യൂത്ത് കോൺഗ്രസ്സ് അനുവദിക്കില്ല. ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ട് പോയാൽ അതിരപ്പള്ളി സംരക്ഷണത്തിന് വേണ്ടി യൂത്ത് കോൺഗ്രസ്സ് സമര സജ്ജമാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അതിരപ്പിള്ളി പദ്ധതിയേക്കാൾ ലാഭകരം LED ബൾബുകൾ'; ഐസക്കിന്റെ വാദം മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ച് ഷാഫി പറമ്പിൽ
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement