തിരുവനന്തപുരം: ബിജുപ്രഭാകര്‍ ഐഎഎസ് കെഎസ്‌ആര്‍ടിസിയുടെ പുതിയ എംഡി. മന്ത്രിസഭാ യോഗമാണ് ബിജു പ്രഭാകറിനെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ സിഎംഡിയായി നിയമിച്ചത്. നിലവില്‍ എംഡിയായിരുന്ന ഐജി ദിനേശ് രാജിവെച്ച ഒഴിവിലാണ് ബിജു പ്രഭാകറിന് ചുമതല നല്‍കാൻ തീരുമാനിച്ചത്.
നിലവില്‍ സാമൂഹിക നീതിവകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് കെഎസ്‌ആര്‍ടിസിയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. നേരത്തെ ടോമിന്‍ ജെ തച്ചങ്കരി എംഡി സ്ഥാനം ഒഴിഞ്ഞപ്പോൾ ഈ സ്ഥാനത്തേക്ക് ബിജു പ്രഭാകറിന്‍റെ പേര് പറഞ്ഞുകേട്ടിരുന്നു. എന്നാൽ മധ്യമേഖല ഐജിയായിരുന്ന ദിനേശിനെ ചുമതല ഏൽപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.