TRENDING:

'പരാജയ ഭീതി മൂലം എൽഡിഎഫ് ദൈവങ്ങളെ കൂട്ടുപിടിക്കുന്നു; അധികാരത്തിൽ വന്നാൽ ശബരിമല സംരക്ഷിക്കും': ഉമ്മൻ ചാണ്ടി

Last Updated:

ഈ നിലപാടായിരുന്നു നേരത്തെ എങ്കിൽ ശബരിമല സംബന്ധിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന് പറഞ്ഞവരെ എതിർക്കേണ്ട കാര്യമില്ലായിരുന്നു. ശബരിമലയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആരും അംഗീകരിക്കില്ലെന്നും ഉമ്മൻ ചാണ്ടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം:  തെരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം എൽഡിഎഫ് ദൈവങ്ങളെ കൂട്ടു പിടിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ നിലപാടായിരുന്നു നേരത്തെ എങ്കിൽ ശബരിമല സംബന്ധിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന് പറഞ്ഞവരെ എതിർക്കേണ്ട കാര്യമില്ലായിരുന്നു. ശബരിമലയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആരും അംഗീകരിക്കില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല സംരക്ഷിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
advertisement

എൻഎസ്എസ് ആചാരം സംരക്ഷിക്കാനാണ് നിലകൊണ്ടത്. അവരെ പോലും വിമർശിച്ചു. ശബരിമല ഒരു വികാരമാണ്. ജാതിമത ചിന്തകൾക്ക് അതീതമാണ് ശബരിമല. അതിനെതിരെയാണ് സർക്കാർ നിലപാട് എടുത്തത്.  ഭാര്യ മറിയാമ്മ, മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയം എന്നിവർക്കൊപ്പം പുതുപ്പള്ളിയിലാണ് ഉമ്മൻ ചാണ്ടി വോട്ടു ചെയ്തത്.

Also Read ലാവലിൻ കേസ്: ഹർജികൾ പരിഗണിക്കുന്നത് രണ്ടാഴചത്തേക്ക് മാറ്റി; കേസ് മാറ്റിവെക്കുന്നത് 27ാം തവണ

പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.  അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്, ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് മാറ്റില്ലെന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുര്‍ബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവനയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

advertisement

Also Read 'അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ' എന്ന് അപേക്ഷിക്കുകയാണ് വേണ്ടത്; മുഖ്യമന്ത്രിക്കെതിരെ എകെ ആന്റണി

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഒരുക്കിയത്. അവിശ്വാസികളായ സംഘത്തെ സര്‍ക്കാരിന്റെ സംവിധാനങ്ങളുപയോഗിച്ചാണ് ശബരിമലയില്‍ പ്രവേശിപ്പിച്ചത്. ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ പോലീസ് സര്‍ക്കാര്‍ ആംബുലന്‍സിലാണ് ശബരിമലയിലേക്ക് യുവതികളെ കയറ്റിയത്.

Also Read അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ

advertisement

അര്‍ധരാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ പിണറായി വിജയനും അസുരഗണങ്ങളും ചേര്‍ന്ന് സര്‍ക്കാരിന്റെ ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെ യുവതികളെ പ്രവേശിപ്പിച്ചു. അക്കാര്യം മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞു. ഇതാ രണ്ടുപേര്‍ കയറിക്കഴിഞ്ഞു വേണമെങ്കില്‍ ഒരു ഹര്‍ത്താല്‍ കൂടി നടത്തിക്കൊളളൂവെന്ന്. ഇതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല.- സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Also Read 'ശബരിമലയെയും അയ്യപ്പനെയും കുറിച്ച് മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ല'; ശശി തരൂർ എം.പി

ഇപ്പോള്‍ ദേവഗണങ്ങള്‍ കൂടെയുണ്ടെന്ന് പറഞ്ഞാല്‍ അത് ജനങ്ങളും വിശ്വാസികളും മുഖവിലയ്ക്കെടുക്കില്ല. അസുരന്മാര്‍ ചെയ്യുന്ന പണിയാണ് പിണറായി വിജയന്‍ ചെയ്തത്.

advertisement

ഏറ്റവും വലിയ അസുരനായ പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയില്‍ നടത്തിയ നീചമായ അതിക്രമങ്ങള്‍ വോട്ടര്‍മാര്‍ വീണ്ടും ഓര്‍മിക്കുമെന്ന് കരുതിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ മലക്കം മറിച്ചിലിന് തയാറായതെന്നും സുരേന്ദ്ര ചൂണ്ടിക്കാട്ടി.

അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ പ്രതകരിച്ചത്. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണ് എല്ലാവരും നിൽക്കുക. എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.

advertisement

സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് മുഖ്യമന്ത്രിയുടെ മറുപടി നൽകി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരൻ നായർ പറയുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളും സർക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നു എന്നായിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പരാമർശം. വിശ്വാസികളുടെ പ്രതിഷേധം ഈ തെര‍ഞ്ഞെടുപ്പിലുമുണ്ടാകുമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട് എന്നതാണ് നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പരാജയ ഭീതി മൂലം എൽഡിഎഫ് ദൈവങ്ങളെ കൂട്ടുപിടിക്കുന്നു; അധികാരത്തിൽ വന്നാൽ ശബരിമല സംരക്ഷിക്കും': ഉമ്മൻ ചാണ്ടി
Open in App
Home
Video
Impact Shorts
Web Stories