ലാവ്ലിൻ കേസ്: ഹർജികൾ പരിഗണിക്കുന്നത് രണ്ടാഴചത്തേക്ക് മാറ്റി; കേസ് മാറ്റിവെക്കുന്നത് 27ാം തവണ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇനി മാറ്റാൻ ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നൽകി
ന്യൂഡൽഹി: ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴചത്തേക്ക് മാറ്റി. ഇത് 27-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. ഇനി മാറ്റാൻ ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പും നൽകി. എതിര്‍ കക്ഷികളില്‍ ഒരാളായ എ. ഫ്രാന്‍സിസാണ് കേസ് മാറ്റണമെന്നാശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
അധിക രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നാവശ്യപ്പെട്ടായിരുന്നു അപേക്ഷ. കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ഒരാളാണ് ഫ്രാന്‍സിസ്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാക്കിയുള്ളവര്‍ നല്‍കിയ ഹര്‍ജികളുമാണ് കോടതിക്ക് മുന്നിലുള്ളത്.
വിചാരണ കോടതിയും ഹൈക്കോടതിയും ഒരുപോലെ പ്രതികളെ ഒഴിവാക്കിയ കേസില്‍ ശക്തമായ വസ്തുതകളുണ്ടെങ്കിലെ അപ്പീല്‍ നിലനില്‍ക്കൂ എന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവർക്ക് പകരം ജസ്റ്റിസുമാരായ കെഎം ജോസഫ്, ഇന്ദിര ബാനർജി എന്നിവരെ ബഞ്ചിൽ പുതുതായി ഉൾപ്പെടുത്തിയിരുന്നു.
advertisement
സിബിഐ ആവശ്യപ്രകാരം നേരത്തെ ഇരുപത്തിയാറ് തവണ കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.
advertisement
Assembly Election 2021 | 'ശബരിമലയെയും അയ്യപ്പനെയും കുറിച്ച് മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ല'; ശശി തരൂർ എം.പി
ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് ശശി തരൂര്‍ എം.പി. ഹെല്‍മെറ്റും ജാക്കറ്റും നൽകി അവരെ സന്നിധാനത്ത് അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മിച്ചിരുന്നെങ്കില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. വോട്ടര്‍മാരെ പറ്റിക്കാനായി വോട്ടിങ് ദിനത്തില്‍ ഒരു അയ്യപ്പ വിശ്വാസം വന്നത് താന്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. അയ്യപ്പനും ദേവഗണങ്ങളും എല്‍ഡിഎഫിനൊപ്പമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ശശി തരൂർ.
advertisement
'ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നവര്‍ വിശ്വാസികളെ ബഹുമാനിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി ആകുമായിരുന്നില്ല. ഞങ്ങള്‍ പറയുന്നു ശബരിമല ഒരു വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാത്തത് വലിയ കാര്യമാണ് അതാണ് ജനങ്ങള്‍ കാണുന്നത്. ഇന്ന് അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ ഇത് പോര ഇത് വൈകി എന്നാണ് പറയാനുളളത്.' തരൂര്‍ പറഞ്ഞു.
നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുമെന്നും തരൂർ പറഞ്ഞു. ഒ.രാജഗോപാല്‍ നല്ല മനുഷ്യനാണെന്നും താന്‍ ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞ തരൂര്‍ പക്ഷേ അദ്ദേഹം അഞ്ചുവര്‍ഷക്കാലം എന്താണ് മണ്ഡലത്തിന് വേണ്ടി ചെയ്തതെന്നും തരൂർ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2021 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലാവ്ലിൻ കേസ്: ഹർജികൾ പരിഗണിക്കുന്നത് രണ്ടാഴചത്തേക്ക് മാറ്റി; കേസ് മാറ്റിവെക്കുന്നത് 27ാം തവണ