'അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ' എന്ന് അപേക്ഷിക്കുകയാണ് വേണ്ടത്; മുഖ്യമന്ത്രിക്കെതിരെ എകെ ആന്റണി
- Published by:Naseeba TC
- news18-malayalam
Last Updated:
ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രി നേരത്തേ അത് ചെയ്തിരുന്നെങ്കിൽ ശബരിമലയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ എന്നും എകെ ആന്റണി
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. 'അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ' എന്ന് അപേക്ഷിക്കുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്. ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രി നേരത്തേ അത് ചെയ്തിരുന്നെങ്കിൽ ശബരിമലയിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നോ എന്നും എകെ ആന്റണി ചോദിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാൻ എടുത്തുചാടി കുഴപ്പങ്ങൾ ഉണ്ടാക്കിയതിന് തന്നോടും തന്റെ ഗവൺമെന്റിനോടും ക്ഷമിക്കണം എന്ന് പറയാൻ കൂടി മുഖ്യമന്ത്രി തയ്യാറാകണം. എന്നാൽ ഈ വൈകിയ വേളയിൽ അയ്യപ്പനെ ഓർക്കുന്നതിൽ ആത്മാർത്ഥതയുണ്ട്, അല്ലെങ്കിൽ ഇതൊക്കെ വെറും കാപട്യമാണ്.
നിയമ നിർമാണം നടത്താതെ ജനങ്ങളെ വഞ്ചിച്ച നരേന്ദ്ര മോദിക്കും മാപ്പില്ല. യു ഡി എഫ് അധികാരത്തിൽ വരുമെന്നത് കട്ടായമാണെന്നും ആൻറണി പറഞ്ഞു. ദേശീയ തലത്തിൽ നരേന്ദ്രമോദിയുടെ വിനാശകരമായ നയങ്ങൾ തടയണമെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തമാണം. കോൺഗ്രസ് ശക്തമായാൽ മാത്രമേ ഇത് നേരിടാൻ കഴിയുകയുള്ളൂ. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ, കേന്ദ്രത്തിൽ ഏകാധിപത്യശൈലിയിൽ ഭരണം തുടരുന്ന മോദിക്കെതിരെ അതിശക്തമായ പ്രചരണം നടത്താനുള്ള കരുത്ത് കോൺഗ്രസിനുണ്ടാകും. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കൂടുതൽ പ്രഹരണശേഷിയുണ്ടാകുമെന്നും ആന്റണി.
advertisement
Also Read-Kerala Assembly Election 2021 | അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടത് സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ അതിശക്തമായ മുന്നേറ്റത്തിന് കേരളം തുടക്കം കുറിക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഇന്ത്യയിലൊട്ടാകെ കോൺഗ്രസ് തിരിച്ചുവരും. ശബരിമല വിഷയത്തിൽ ജനങ്ങൾ സർക്കാരിനെ വിശ്വസിക്കില്ല. സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറായില്ല.
advertisement
തെരഞ്ഞെടുപ്പ് ഭയന്നാണ് ഇപ്പോഴത്തെ യു ടേൺ എന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അതേസമയം, വിശ്വാസ സംരക്ഷണം ആണ് പ്രധാനം എങ്കിൽ ഇടത് പക്ഷത്തിന് ആണ് വോട്ട് ചെയ്യേണ്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ഏറ്റവും കൂടുതൽ തുക ആരാധനലയങ്ങൾക്ക് വേണ്ടി ചിലവഴിച്ചത് ഈ സർക്കാരാണ്. പോളിങ് ശതമാനം ഉയരുന്നത് ശുഭസൂചനയാണ്. മൂന്ന് മുന്നണികളും നന്നായി പ്രവർത്തിച്ചു അതിന്റെ ഭാഗമായി കൂടി ആണ് പോളിംഗ് ശതമാനം ഉയരുന്നതെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
advertisement
കടകംപള്ളി മാപ്പ് പറഞ്ഞെങ്കിലും കാര്യമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം. ആചാരലംഘനങ്ങളോടുള്ള ജനങ്ങളുടെ അമർഷം തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തും. ബിജെപിക്ക് അധികാരത്തിൽ എത്താൻ മുപ്പത് സീറ്റ് പോലും വേണ്ടി വരില്ല. വൈരുധ്യാത്മിക ബൗദ്ധികവാദം ലോകത്തിൽ തന്നെ അവസാനിച്ച സാഹചര്യത്തിൽ സിപിഎം പിരിച്ചു വിടാൻ സീതാറാം യെച്ചൂരിയോട് പിണറായി അവശ്യപ്പെടണമെന്നും മുരളീധരൻ പരിഹസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2021 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അയ്യപ്പാ, എന്നോടും സർക്കാരിനോടും പൊറുക്കണേ' എന്ന് അപേക്ഷിക്കുകയാണ് വേണ്ടത്; മുഖ്യമന്ത്രിക്കെതിരെ എകെ ആന്റണി