" ശിവശങ്കര്‍ ആരുടെ ബെനാമിയാണ്? മുഖ്യമന്ത്രിയുടെ നാവായി, മനസായി, വലംകൈ ആയി പ്രവര്‍ത്തിച്ചയാളാണ് വശങ്കര്‍. അദ്ദേഹം ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കും മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറയേണ്ടിവരും. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ ബിനാമിയായി മാറി. സിനിമാ മേഖലയിലെ ബിനീഷിന്റെ ലഹരി ഇടപാട് പൊലീസ് അന്വേഷിക്കണം."- ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയെ നിയന്ത്രിക്കാന്‍ സി.പി.എം കേന്ദ്ര നേനൃത്വത്തിനു കഴിയുന്നില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേരാന്‍ എതിരുനിന്നിരുന്നത് കേരളത്തിലെ സിപിഎമ്മാണ്. ഈ തക്കം നോക്കി സീതാറാം യെച്ചൂരി കച്ചവടം ഉറപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു.
advertisement
കച്ചവടം മാത്രമാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനദൗത്യം. സിപിഎമ്മില്‍ നട്ടെല്ലുള്ള ഒരാള്‍ പോലുമില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചുവെന്നാണ് പറയുന്നത്. പിണറായി വിജയന്റെ ചെലവില്‍ കഴിയുന്ന കേന്ദ്ര നേതൃത്വം പിന്നെ എന്തു ചെയ്യാനാണ്? പിണറായി പറയുന്നതിനപ്പുറം ഒരു വാക്ക് പറയാന്‍ കെല്‍പ്പില്ലാത്ത ദേശീയ നേതൃത്വമാണ് സിപിഎമ്മിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
സിപിഐയുടെ കാര്യം പറയാനുമില്ല. കാനത്തിന് പഴയ ഉശിരില്ല. എല്ലാ അഴിമതികളേയും പിന്തുണയ്ക്കുന്ന പാര്‍ട്ടിയായി സിപിഐ മാറി. കാര്യം നടക്കണമെന്നല്ലാതെ സിപിഐക്ക് പ്രതിഷേധിക്കാനുള്ള ത്രാണിയില്ലാതായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.