2020 സെപ്റ്റംബർ മൂന്നിന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ കെ - റെയിൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഉപേക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ട കെ - റെയിൽ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനെയാണ് പ്രതിപക്ഷം എതിർക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. റെയിൽവെ ബോര്‍ഡിന്റെയോ നീതി ആയോഗിന്റെയോ അനുമതിയില്ല. ഇതൊന്നും കണക്കിലെടുക്കാതെ സംസ്ഥാന റവന്യൂ വകുപ്പിന്റെയും അഭിപ്രായം മറികടന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു.
advertisement
You may also like:'അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതിന് ഇടതുപക്ഷം കൂട്ടുനില്‍ക്കില്ല; അത് ഇടതുപക്ഷത്തിന്‍റെ നയമല്ല': ടി.വി രാജേഷ് [NEWS]പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും [NEWS] 'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം': മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ [NEWS]
കെ - റെയിൽ പദ്ധതിക്ക് പകുതിയിൽ കൂടുതൽ തുക മുടക്കേണ്ടത് കേന്ദ്രമാണ് എന്നിരിക്കേ സംസ്ഥാന സര്‍ക്കാർ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ചോദ്യം. കേന്ദ്രം ഉപേക്ഷിച്ച പദ്ധതിക്ക് എങ്ങനെയാണ് വിദേശ സഹായം ലഭിക്കുകയെന്നും ചെന്നിത്തല ചോദിക്കുന്നു.
പദ്ധതിക്ക് തുക കണ്ടെത്തുന്നത് എങ്ങനെ?
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 560 കിലോമീറ്റർ ഹൈ സ്പീഡ് റെയിൽ നിർമിക്കാനാണ് പദ്ധതി. പദ്ധതി നടപ്പാക്കാൻ ആകെ ചെലവ് 64,941 കോടി. ഇതിൽ 18,200 കോടി സംസ്ഥാന സർക്കാർ കണ്ടെത്തണം. 13,000 കോടി കേന്ദ്ര സർക്കാർ വിഹിതം. ബാക്കി 34,000 കോടി വിവിധ ഏജൻസികളിൽ നിന്ന് വിദേശ വായ്പ എടുക്കാനുമാണ് വിഭാവനം ചെയ്തിരുന്നത്. കേന്ദ്രം ഉപേക്ഷിച്ച പദ്ധതിക്ക് ഇപ്പോൾ ഭൂമി ഏറ്റെടുക്കരുത് എന്ന് സംസ്ഥാന റവന്യൂ വകുപ്പ് അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് ചീഫ് സെക്രട്ടറി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂമിയേറ്റെടുക്കൽ പുറം കരാർ നൽകാനുള്ള തീരുമാനം. ഭൂമി ഏറ്റെടുക്കുന്നത് അത് പണയം വെച്ച് വിഭവസമാഹരണത്തിന് ആണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സംസ്ഥാനത്തിന്റെ ഭൂമി പണയം വെച്ച് വിദേശത്ത് നിന്ന് പണം കടം എടുക്കുന്നത് ആപത്താണെന്നും പ്രതിപക്ഷം പറയുന്നു.
പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന നഷ്ടങ്ങൾ
ഔട്ട് സോഴ്സിംഗ് സമ്പ്രദായത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രി ഒപ്പിട്ടാൽ സ്ഥലമെടുപ്പ് തുടങ്ങും. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ 20000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടും. 145 ഹെക്ടർ കൃഷി ഭൂമി ഇല്ലാതാകും. 50000 കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കപെടും. ഈ ആശങ്കകൾ ഒന്നും സർക്കാർ കണക്കിലെടുക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. പല വിദേശ ധനകാര്യ ഏജൻസികളും മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ടെന്നും അവരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചാൽ ഭൂമി അവർക്ക് ഈട് നൽകേണ്ടി വരുമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
സിസ്ട്രയിലും ദുരൂഹത ?
അന്താരാഷ്ട്ര കമ്പനിയായ സിസ്ട്രക്കാണ് പദ്ധതിയുടെ കൺസൾട്ടൻസി ചുമതല. വിവാദ ഫ്രഞ്ച് കമ്പനിക്ക് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ഈ വർഷത്തെ കൺസൾട്ടൻസി കരാർ ആണ് നൽകിയിരിക്കുന്നത്. രണ്ടു കോടി രൂപയാണ് ഫീസ്. ഇതുവരെ നൽകിയത് 12.2 കോടി. ടാൻസാനിയയിലും ഘാനയിലും ലോക ബാങ്ക് വിലക്കിയ കമ്പനിയാണിത്. പദ്ധതിയുടെ സൂത്രധാരൻ എം. ശിവശങ്കര്‍ ആന്നെന്നും സ്പ്രിംഗ്ലർ മാതൃകയിൽ കമ്മീഷൻ തട്ടുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
യു ഡി എഫ് സർക്കാർ കൊണ്ടുവന്ന ബുള്ളറ്റ് ട്രെയിൻ, മോണോറയിൽ പദ്ധതികൾ ഈ സർക്കാർ ഉപേക്ഷിച്ചത് ഇതൊക്കെ മുന്നിൽകണ്ട് ആണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.