പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും

Last Updated:

കേസിൽ പ്രതിയായ നിതീഷ് 17 തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

തൃശൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി ആയിരുന്ന നീതുവിനെ കുത്തി പരിക്കേൽപ്പിച്ചതിനു ശേഷം പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ചീയ്യാരം വത്സലാലയത്തിൽ കൃഷ്ണരാജിന്റെ മകൾ നീതുവിനെ (21) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ വടക്കേക്കാട് കല്ലൂർകോട്ടയിൽ നിതീഷിനെ (27) കോടതി ജീവപര്യന്തം തടവിനും അഞ്ചുലക്ഷം രൂപ പിഴ ഒടുക്കാനുംവിധിച്ചത്.
പ്രതിയായ നിധിഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 ഏപ്രിൽ നാലിന് രാവിലെ ആറേ മുക്കാലോടെ ആയിരുന്നു സംഭവം. കാക്കനാടുള്ള ഐ ടി കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു നിതീഷ്. അന്നേദിവസം രാവിലെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് പിൻവാതിലിലൂടെ വീട്ടിൽ കയറി കുളിമുറിയിൽ കയറി നിതുവിന്റെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തി പരിക്കേൽപിക്കുകയായിരുന്നു. തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
You may also like:കൊറോണയുടെ ക്ഷീണം മാറ്റാൻ ക്രിസ്മസ് ബൾബ് തെളിച്ചു; ബൾബിന് ലിംഗത്തിന്റെ ആകൃതി, ഒടുവിൽ മാപ്പ് പറഞ്ഞ് മേയർ [NEWS]13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ; വിദേശത്ത് ജോലി ചെയ്യുന്നയാളെ നാട്ടിലെത്തിച്ചു [NEWS] Viral Video | കോഴിയെ പിടിക്കാൻ ഓടിവന്ന 'അനാകോണ്ട'യെ 'ചൂണ്ട'യിട്ട് പിടിച്ചു; വീഡിയോ വൈറൽ, സത്യമിതാണ് [NEWS]
അമ്മ നേരത്തെ മരിച്ചിരുന്നതിനാൽ അമ്മാവന്റെ വീട്ടിൽ ആയിരുന്നു നീതു താമസിച്ചിരുന്നത്. നീതുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മുത്തശ്ശിയും അമ്മാവനുമാണ് പ്രതിയെ കൈയോടെ പിടികൂടി പൊലീസിന് കൈമാറിയത്. ഗുരുതരമായി പരിക്കേറ്റ നീതുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കൊല നടത്തിയതിന് സാക്ഷികൾ ഉണ്ടായിരുന്നില്ല. എന്നാൽ, കൊലപാതകത്തിന് ശേഷം നിതീഷ് ഇറങ്ങി വരുന്നത് നീതുവിന്റെ ബന്ധുക്കൾ കണ്ടിരുന്നു. ഇവരുടെ മൊഴി കേസിൽ നിർണായകമാകുകയായിരുന്നു.
advertisement
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നീതുവുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. പിന്നീട് ഈ ബന്ധം തകർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായ സി ഡി ശ്രീനിവാസനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കിയത്. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് അദ്ദേഹം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
കേസിൽ പ്രതിയായ നിതീഷ് 17 തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയത്; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement