• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം': മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ

'പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം': മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ

നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തു നിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രശാന്ത് ഭൂഷൺ, പിണറായി വിജയൻ

പ്രശാന്ത് ഭൂഷൺ, പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പൊലീസ് നിയമ ഭേദഗതി പിൻവലിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശാന്ത് ഭൂഷൺ അഭിനന്ദിച്ചത്. പൊലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു. പൊതുജന അഭിപ്രായത്തെ മാനിക്കുന്ന ചില മുഖ്യമന്ത്രിമാർ എങ്കിലും ഉണ്ടെന്നറിയുന്നത് ഇപ്പോഴും സന്തോഷകരമാണെന്നും അദ്ദേഹം കുറിച്ചു.

    പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ

    'ഇത് കേട്ടതിൽ സന്തോഷമുണ്ട് @vijayanpinarayi. സ്വതന്ത്ര പൊതുജനാഭിപ്രായത്തോട് സംവേദനക്ഷമതയുള്ള ചില മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നറിയുന്നത് സന്തോഷകരമാണ്'

    Glad to hear this @vijayanpinarayi. It is gratifying to learn that there are still some CMs who are sensitive to Independent public opinion https://t.co/95teH5OoUK



    കേരളത്തിൽ പൊലീസ് നിയമഭേദഗതി മുഖ്യമന്ത്രി പിണറായി വിജയൻ പിൻവലിച്ചുവെന്ന വാർത്ത രാജ്ദീപ് സർദേശായി പങ്കുവച്ചിരുന്നു. ഇദ്ദേഹത്തിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് പ്രശാന്ത് ഭൂഷൺ മുഖ്യമന്ത്രി പിണറായി അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്.

    You may also like:കൊറോണയുടെ ക്ഷീണം മാറ്റാൻ ക്രിസ്മസ് ബൾബ് തെളിച്ചു; ബൾബിന് ലിംഗത്തിന്റെ ആകൃതി, ഒടുവിൽ മാപ്പ് പറഞ്ഞ് മേയർ [NEWS]13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് പിടിയിൽ; വിദേശത്ത് ജോലി ചെയ്യുന്നയാളെ നാട്ടിലെത്തിച്ചു [NEWS] Viral Video | കോഴിയെ പിടിക്കാൻ ഓടിവന്ന 'അനാകോണ്ട'യെ 'ചൂണ്ട'യിട്ട് പിടിച്ചു; വീഡിയോ വൈറൽ, സത്യമിതാണ് [NEWS]

    പൊലീസ് നിയമ ഭേദഗതിയായ 118 എയ്ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നടപടിയിൽ നിന്ന് സർക്കാർ പിൻമാറിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.

    ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നില കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തു നിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



    പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
    Published by:Joys Joy
    First published: