• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജു രമേശിന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല

ബിജു രമേശിന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല

സംസ്ഥാന വിജിലന്‍സ് രണ്ട് തവണ പ്രാഥമിക അന്വേഷണം നടത്തി തനിക്ക് പങ്കില്ലന്ന് കണ്ടെത്തിയ കേസിലാണ് അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ബിജുരമേശ് നടത്തിയതെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Share this:
    തിരുവനന്തപുരം:  ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താമാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കും  കുടംബത്തിനും എതിരെ   അപകീര്‍ത്തികരവും,  അസത്യജടിലവുമായ    പ്രസ്താവനകള്‍  നടത്തിയ ബിജു രമേശിനെതിരെ  മാനനഷ്ടത്തിന് നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

    സംസ്ഥാന വിജിലന്‍സ് രണ്ട് തവണ പ്രാഥമിക അന്വേഷണം നടത്തി തനിക്ക്  പങ്കില്ലന്ന് കണ്ടെത്തിയ കേസിലാണ് അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ബിജുരമേശ്  നടത്തിയത്. മാത്രമല്ല  ലോകായുക്തയും ഈ കേസ്   തള്ളിക്കളഞ്ഞിരുന്നു.  ഇതിന്റെ പശ്ചാത്തലത്തിലാണ്  താന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തിരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    Also Read 'വിജിലൻസ് കേസിൽ പിണറായിയും മാണിയും ഒത്തുകളിച്ചു; ചെന്നിത്തല ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു': ബിജു രമേശ്

    സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ജനമധ്യത്തില്‍ തുറന്ന് കാട്ടാനുള്ള വലിയ പോരാട്ടമാണ് പ്രതിപക്ഷ നേതാവെന്ന  നിലയില്‍ താന്‍ നടത്തുന്നത്. അതില്‍ വിറളി പൂണ്ട ചില കേന്ദ്രങ്ങള്‍ തന്നെ കരിവാരിത്തേക്കാന്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ബിജു രമേശിന്റെ വ്യാജ ആരോപണങ്ങളിലൂടെ  പുറത്ത്  വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

    ബാർ കോഴ കേസിൽ രഹസ്യമൊഴി കൊടുക്കുന്നതിന് മുൻപ് തന്നെ രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതിതേത്തുടർന്നാണ് 164 സ്റ്റേറ്റ്മെന്റിൽ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.
    Published by:Aneesh Anirudhan
    First published: