TRENDING:

'മറ്റ് മതക്കാർ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായി'; വെള്ളാപ്പള്ളിക്കെതിരേ സച്ചിദാനന്ദ സ്വാമി 

Last Updated:

വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതേ രീതിയിൽ മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും സച്ചിദാനന്ദ സ്വാമി 

advertisement
വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനവുമായി ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ സമുദായത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് മതവിഭാഗങ്ങളെയും സമുദായങ്ങളെയും ശത്രുപക്ഷത്ത് നിർത്തുന്ന വെള്ളാപ്പള്ളിയുടെ ശൈലി കാരണം, തെരഞ്ഞെടുപ്പുകളിൽ ഈഴവ സ്ഥാനാർഥികൾക്ക് ഇതര മത വിഭാഗങ്ങളുടെ വോട്ട് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് സ്ഥാനാർഥികളുടെ പരാജയത്തിന് കാരണമാകുന്നുവെന്നും സ്വാമികൾ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതേ രീതിയിൽ മറുപടി പറയാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
News18
News18
advertisement

രാഷ്ട്രീയ മുന്നണികൾ സ്ഥാനാർഥി നിർണയത്തിൽ പിന്നാക്ക വിഭാഗങ്ങളെ പൂർണ്ണമായും അവഗണിച്ചതായും സച്ചിദാനന്ദ സ്വാമികൾ ആരോപിച്ചു. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത നവോത്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമായി, അധഃസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങൾ രാഷ്ട്രീയമായി പുറന്തള്ളപ്പെടുകയാണ്. ഈഴവ സമുദായത്തിന് ചില സീറ്റുകൾ ലഭിച്ചെങ്കിലും വിശ്വകർമ, ധീവര, എസ്‌സി-എസ്ടി വിഭാഗങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിച്ചത് രാഹുൽ ഗാന്ധിയോട് മാത്രമല്ല, എൽഡിഎഫിനോടും എൻഡിഎയോടും പറഞ്ഞിരുന്നു. എന്നാൽ സ്ഥാനാർഥിപട്ടിക പുറത്തുവന്നപ്പോൾ പിന്നാക്ക വിഭാഗത്തിന് നീതി ലഭിച്ചെന്ന് പറയാൻ സാധിക്കില്ലെന്നും സ്വാമി കൂട്ടിച്ചേർത്തു.ഈ അവഗണന എല്ലാ രാഷ്ട്രീയ മുന്നണികളുടെയും ഭാഗത്തുനിന്നുണ്ടായ ശരിയായ നയമല്ലെന്നും അദ്ദേഹം വിമർശിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതുയുഗയാത്രയുടെ സമാപനസമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി മഠം 18 പേരുടെ പട്ടിക നൽകിയിരുന്നു. ഈ നടപടിയെ വെള്ളാപ്പള്ളി നടേശൻ രൂക്ഷമായി വിമർശിച്ചിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മറ്റ് മതക്കാർ ഈഴവ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്ത അവസ്ഥയായി'; വെള്ളാപ്പള്ളിക്കെതിരേ സച്ചിദാനന്ദ സ്വാമി 
Open in App
Home
Video
Impact Shorts
Web Stories