TRENDING:

'സ്പീക്കറെ മാറ്റണമെന്ന പ്രമേയത്തില്‍ യുക്തമായ തീരുമാനമെടുക്കും; തെറ്റ് ചെയ്തിട്ടില്ല': പി ശ്രീരാമകൃഷ്ണൻ

Last Updated:

ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാറാണ്. അന്വേഷണത്തെ ഭയക്കുന്നില്ല. 100 ശതമാനവും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സ്പീക്കർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ നിന്നും സ്വർണക്കടത്തുകേസിലെ പ്രതികളുമായി ബന്ധമുള്ള സ്പീക്കറെ മാറ്റി നിർത്തണമെന്ന എം.ഉമ്മർ എംഎൽഎയുടെ നോട്ടിസ് ചർച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അസി.പ്രൈവറ്റ് സെക്രട്ടറിക്കെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസപ്പെടുത്തില്ലെന്നും സ്പീക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവാദത്തില്‍ കൂടുതലൊന്നും പറയാനില്ല. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാറാണ്. അന്വേഷണത്തെ ഭയക്കുന്നില്ല. 100 ശതമാനവും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു സ്പീക്കര്‍. നിയമസഭാ സെക്രട്ടറിയും സ്പീക്കര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കേന്ദ്ര ഏജൻസികൾ നടപടിക്രമങ്ങൾ പാലിച്ചാൽ ഒരു അന്വേഷണത്തെയും തടസപ്പെടുത്തില്ല. അതാണ് നിയമസഭാ സെക്രട്ടറിയും അന്വേഷണ ഏജൻസിയെ അറിയിച്ചത്. കസ്റ്റംസിന്റെ അന്വേഷണം ഒരുതരത്തിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. സ്പീക്കറുടെ പേഴ്‌സണല്‍ സ്റ്റാഫിന് കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ചട്ടം 165 സഭാംഗങ്ങള്‍ക്ക് മാത്രമല്ല. കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് ഉണ്ടായത്. ചട്ടം 165 എംഎല്‍എമാര്‍ക്ക് മാത്രമല്ല സ്റ്റാഫിനും ബാധകമാണ്. നിയമസഭാ വളപ്പില്‍ നോട്ടീസ് നല്‍കുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും അടിസ്ഥാനത്തില്‍ സ്പീക്കറെ മാറ്റണമെന്ന നോട്ടീസില്‍  യുക്തമായ നടപടി കൈക്കൊള്ളുമെന്നും സ്പീക്കർ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്പീക്കറെ മാറ്റണമെന്ന പ്രമേയത്തില്‍ യുക്തമായ തീരുമാനമെടുക്കും; തെറ്റ് ചെയ്തിട്ടില്ല': പി ശ്രീരാമകൃഷ്ണൻ
Open in App
Home
Video
Impact Shorts
Web Stories