നിയമസഭയിലെ അഴിമതി; സ്പീക്കർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് രമേശ് ചെന്നിത്തല കത്ത് നൽകി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചട്ടം ലംഘിച്ച് ഊരാളുങ്കൽ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് കോടിക്കണക്കിന് രൂപയുടെ കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് കത്തിൽ ആരോപിക്കുന്നത്.
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി. ചട്ടം ലംഘിച്ച് ഊരാളുങ്കൽ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് കോടിക്കണക്കിന് രൂപയുടെ കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് കത്തിൽ ആരോപിക്കുന്നത്.
2017-ലെ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020-ല്‍ നടത്തിയ രണ്ടാം ലോക കേരളസഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ-നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ച സ്പീക്കറുടെ നടപടിയിലും അഴിമതിയും ധൂര്‍ത്തും ഉണ്ടെന്നും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
2017 ല്‍ ലോകകേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 2020 ല്‍ നടത്തിയ രണ്ടാം ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലും 53 കോടി രൂപ മുടക്കി നടപ്പിലാക്കിയ ഇ-നിയമസഭ പദ്ധതിയിലും മഹാപ്രളയദുരന്തം നേരിടുന്ന സമയത്തും 'ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി' എന്ന പരിപാടി നടത്തി കോടികള്‍ ചെലവഴിച്ച സ്പീക്കറുടെ നടപടിയില്‍അഴിമതിയുണ്ടെന്നും കത്തിൽ ആരോപിക്കുന്നു.
advertisement
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഉന്നയിച്ചത് വെറും ആരോപണങ്ങളല്ല വസ്തുതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സ്പീക്കറുടെ മറുപടി ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ്. ജനാധിപത്യത്തിന്റെ വികസന സാധ്യത ഉപയോഗിച്ച് എങ്ങനെ കൊള്ള നടത്താമെന്നാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിൽ കണ്ടത്. പ്രളയത്തെ തുടർന്ന് ചെലവ് വെട്ടിക്കുറിച്ചപ്പോഴാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി സംഘടിപ്പിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2020 7:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭയിലെ അഴിമതി; സ്പീക്കർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് രമേശ് ചെന്നിത്തല കത്ത് നൽകി


