സംഘടനയാണോ പാർലമെന്ററി രംഗമാണോ ഒരാൾ നയിക്കേണ്ടതെന്നതും നിയമസഭയിലാണോ ലോകസഭയിലാണോ
ഒരാൾ മത്സരിക്കേണ്ടത് എന്നതും നിശ്ചയിക്കുവാനുള്ള ജനാധിപത്യ അവകാശം ഏതൊരു രാഷ്ട്രീയ പാർട്ടിക്കുമുണ്ടെന്നുംഅതിനെ വിമർശിക്കുകയല്ലെന്നും റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് റിയാസ് ഇങ്ങനെ പറഞ്ഞത്.
You may also like:'എന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷ': കള്ളനോട്ടുമായി ചാരിറ്റി പ്രവർത്തകൻ പിടിയിലായതിൽ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പിൽ [NEWS]Abhaya Case | 'വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്': കോട്ടയം അതിരൂപത [NEWS] M K Muneer | മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ എം എൽ എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]മോഡി സർക്കാരിനോടുള്ള പാർലമെന്റിലെ പോരാട്ടത്തേക്കാൾ പ്രധാനം കേരളത്തിലെ എൽ ഡി എഫ്
advertisement
സർക്കാരിനോടുള്ള നിയമസഭയിലെ പോരാട്ടമാണ് എന്നാണല്ലോ ലീഗിന്റെ ഇന്നത്തെ പ്രഖ്യാപനം പറയുന്നതെന്നും
അദ്ദേഹം ചോദിച്ചു.
പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,
'സംഘടനയാണോ പാർലമെന്ററി രംഗമാണോ ഒരാൾ നയിക്കേണ്ടതെന്നതും നിയമസഭയിലാണോ ലോകസഭയിലാണോ ഒരാൾ മത്സരിക്കേണ്ടത് എന്നതും നിശ്ചയിക്കുവാനുള്ള ജനാധിപത്യ അവകാശം ഏതൊരു രാഷ്ട്രീയ പാർട്ടിക്കുമുണ്ട്. അതിനെ വിമർശിക്കുകയല്ല.
കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് നിയമസഭ തെരെഞ്ഞെടുപ്പിൽ ലീഗിനേയും UDFനേയും നയിക്കുമെന്ന
വാർത്തയറിഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം MLA ആയി ജയിച്ചു വന്നാൽ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ല. മോഡി സർക്കാരിനോടുള്ള പാർലമെന്റിലെ പോരാട്ടത്തേക്കാൾ പ്രധാനം കേരളത്തിലെ LDF സർക്കാരിനോടുള്ള നിയമസഭയിലെ പോരാട്ടമാണെന്നാണല്ലോ ലീഗിന്റെ ഇന്നത്തെ പ്രഖ്യാപനം പറയുന്നത്. മുഖ്യശത്രു BJP അല്ല, CPIM ആണെന്ന പഴയ നിലപാട് യുഡിഫ് അണികൾ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.'
മലപ്പുറത്ത് ഇന്ന് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് എം പി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറത്ത് ലോക്സഭാ തെരഞ്ഞെടുപ്പും വരുന്ന രീതിയിൽ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജി വയ്ക്കും.
വേങ്ങര മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് എം എൽ എ ആയിരുന്നു. എന്നാൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എം എൽ എ സ്ഥാനം രാജിവച്ച് മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. ആ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് കുഞ്ഞാലിക്കുട്ടിക്ക് ആയിരുന്നു.