'2021ൽ ലീഗിന് ഭരണമില്ലെങ്കിൽ ഐക്യരാഷ്ട്രസഭയിലേക്കാകുമോ പോവുക?': കുഞ്ഞാലിക്കുട്ടിയോട് ജലീൽ

Last Updated:

എം പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

മലപ്പുറം: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ പരിഹാസത്തിൽ കലർന്ന മറുപടിയുമായി മന്ത്രി കെ.ടി ജലീൽ. പടച്ചവനെ പേടിയില്ലെങ്കിൽ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ എന്നാണ് ജലീലിന്റെ ചോദ്യം. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് കെ ടി ജലീൽ ഇങ്ങനെ പറഞ്ഞത്.
2021ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്രസഭയിലേക്കാകുമോ പോവുക എന്ന് ചോദിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും പരിഹസിക്കുന്നുണ്ട്. നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരു അതിരു വേണമെന്നും കണ്ടാലറിയാത്തവൻ കൊണ്ടാലറിയുമെന്നും കുറിപ്പിൽ പറയുന്നു.
advertisement
കെ ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പ് ഇങ്ങനെ,
'2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്രസഭയിലേക്കാകുമോ പോവുക? UDF ന്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്? പടച്ചവനെ പേടിയില്ലെങ്കിൽ
പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാം'
ഇന്ന് മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് എം പി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പം മലപ്പുറത്ത് ലോക്സഭാ തെരഞ്ഞെടുപ്പും വരുന്ന രീതിയിലാവും കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജി വയ്ക്കുക.
advertisement
എം പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ച് എം എൽ എ ആയിരുന്നു. എന്നാൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എം എൽ എ സ്ഥാനം രാജിവച്ച് മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. സംസ്ഥാനത്ത് രാഹുൽ ഗാന്ധി കഴിഞ്ഞാൽ ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് കുഞ്ഞാലിക്കുട്ടിക്ക് ആയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'2021ൽ ലീഗിന് ഭരണമില്ലെങ്കിൽ ഐക്യരാഷ്ട്രസഭയിലേക്കാകുമോ പോവുക?': കുഞ്ഞാലിക്കുട്ടിയോട് ജലീൽ
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement