Also Read- പാലായിൽ തകർന്നടിഞ്ഞത് അരനൂറ്റാണ്ട് കാലത്തെ അപ്രമാദിത്വം
പാലായില്‍ യുഡിഎഫ് സ്ഥാനാർഥി തോറ്റാല്‍ കവലയില്‍ വെച്ച് പരസ്യമായി മൊട്ടയടിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് പ്രവർത്തകനായ കെ സി കുഞ്ഞുമോന്റെ ബെറ്റ്. മാണി സി കാപ്പന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ബിനോയിയും പറഞ്ഞു. സാക്ഷികളെ നിര്‍ത്തിയായിരുന്നു ഇരുവിഭാഗത്തിന്റെയും വെല്ലുവിളി. ഇന്നലെ ഫലം വന്നതിന് പിന്നാലെ കേരള കോൺഗ്രസ് പ്രവര്‍ത്തകന്‍ പരസ്യമായി മൊട്ടയടിക്കുന്നതിന് പകരം ബാര്‍ബര്‍ ഷാപ്പിലെത്തി മൊട്ടയടിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
advertisement
2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പന്‍ വിജയിച്ചിരിക്കുന്നത്. 54137 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകളും ലഭിച്ചു.