ആന മയങ്ങാന്‍ അര മണിക്കൂറെടുക്കും. മയക്കുവെടിവച്ച് ആനയെ പി.ടി.കൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനം വകുപ്പ് മാറ്റുകയായിരുന്നു. എന്നാൽ പാലക്കാട് വീണ്ടും പിടി സെവന്‍റെ ആക്രമണം വ്യാപിച്ചതോടെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു.
Also Read-പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവൻ; കൊമ്പനെ തളയ്ക്കാൻ വമ്പൻ സന്നാഹം
തുടർച്ചയായി ജനവാസ കേന്ദ്രത്തിൽ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പിടി സെവനെ പേടിച്ച് വൈകിട്ട് ആറ് മണിക്കു ശേഷം ആളുകൾ പുറത്തിറങ്ങാറില്ലായിരുന്നു. മയക്കുവെടിവെച്ച പിടി സെവനെ വനത്തിൽ നിന്ന് പുറത്തെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
advertisement
ആനയെ തളക്കാനുള്ള കൂടിന്റെ ബലപരിശോധനയും പിടി സെവനെ കൊണ്ടുവരാനുളള ട്രാക് പരിശോധനയും അധികൃതർ നടത്തിയിരുന്നു. പാലക്കാട് ധോണിയിലെ വില്ലനാണ് പി.ടി. ഏഴാമൻ. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ ശിവരാമനെ ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ശിവരാമനെ ചെളിയില്‍ ചവിട്ടിത്താഴ്ത്തിയത് പി.ടി. ഏഴാമന്‍ എന്ന കാട്ടുകൊമ്പനാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു.
കാട്ടില്‍നിന്ന് നാലരകിലോമീറ്ററോളം പുറത്തേക്കിറങ്ങിവന്നാണ് ആന പരാക്രമം കാട്ടുന്നത്. ഡിസംബര്‍ 12ന് കാടിറങ്ങിയ ആന ആറുദിവസമാണു തിരിച്ചുകയറാതെ നാട്ടില്‍ നാശംവിതച്ചത്. തലനാരിഴക്കാണു പലരും രക്ഷപെട്ടത്. പി.ടി. ഏഴാമനെ പി.ടി.കൂടണമെന്ന ആവശ്യം ഇതോടെ ശക്തമായി. തുടർന്ന് പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിച്ച് പിടിസെവനെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.