പാലക്കാട് ധോണിയെ വിറപ്പിക്കുന്ന പിടി സെവനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. സാഹചര്യം അനുകൂലമായാൽ നാളെ തന്നെ മയക്കുവെടി വെയ്ക്കാനാണ് തീരുമാനം. ദൗത്യസംഘ തലവൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ധോണിയിൽ അവലോകന യോഗം ചേർന്നു.
പിടി സെവനെ പിടിക്കാനുള്ള മൂന്നാമത്തെ കുങ്കിയാനയെയും കൊണ്ട് വയനാട്ടിൽ നിന്നുള്ള ദൗത്യസംഘം ഇന്ന് പുലർച്ചെയെത്തി. ദൗത്യത്തിന് നേതൃത്വം നൽകുന്ന ഡോ. അരുൺ സക്കറിയ, ഒലവക്കോട് അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് B രഞ്ജിത് എന്നിവർ സംഘാംഗങ്ങളുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് എസിഎഫ് രഞ്ജിത് പറഞ്ഞു.
Also Read- സ്കൂളിൽനിന്ന് വന്ന ചേട്ടനെ കൂട്ടാൻ അമ്മയോടൊപ്പം എത്തിയ രണ്ടര വയസുകാരൻ ബസ് തട്ടി മരിച്ചു
ആനയെ തളക്കാനുള്ള കൂടിന്റെ ബലപരിശോധനയും പിടി സെവനെ കൊണ്ടുവരാനുളള ട്രാക് പരിശോധനയും അധികൃതർ നടത്തും. വയനാട്ടിൽ നിന്ന് 26 പേരും പാലക്കാട് നിന്ന് 50 പേരുമാണ് ദൗത്യത്തിനായി കൈകോർക്കുക.
തുടർച്ചയായി ജനവാസ കേന്ദ്രത്തിൽ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പിടി സെവനെ പേടിച്ച് വൈകിട്ട് ആറ് മണിക്കു ശേഷം ആളുകൾ പുറത്തിറങ്ങാനില്ല. കഴിഞ്ഞ ദിവസം ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വീടിന്റെ സംരക്ഷണ ഭിത്തി തകർത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.