Also Read-ഇതാ പാലാരിവട്ടം പാലം 'പൊളിച്ച' ആ പരാതിക്കാരൻ; സംശയം തോന്നിയത് ഇരുമ്പ് കൊണ്ട് അടച്ചതു കണ്ടപ്പോൾ
ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും ഒത്തു ചേർന്നുള്ള അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന പഞ്ചവടിപ്പാലം പുറത്തു വന്ന് 36 വർഷം തികയുകയാണ്. 1984 സെപ്റ്റംബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
advertisement
പഞ്ചവടിപ്പാലം പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് പാലാരിവട്ടം പാലം പൊളിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികമാണ്. ഏറെ വിവാദങ്ങൾ ഉയർത്തിയ പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് കോടതി ഉത്തരവിട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിക്രമങ്ങൾ ആരംഭിച്ചത്. എട്ടുമാസത്തിനുള്ളില്‍ പാലം പൊളിച്ചു പണിയുകയാണ് ലക്ഷ്യം.
ഡി.എം.ആര്‍.സി. ചീഫ് എന്‍ജിനീയര്‍ ജി. കേശവ ചന്ദ്രനാണ് പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാനുള്ള ചുമതല. ആദ്യഘട്ടത്തിൽ പാലത്തിലെ ടാറ് ഇളക്കിമാറ്റുന്ന ജോലികളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനായി ഡി.എം.ആര്‍.സിയുടെയും ഊരാളുങ്കല്‍ സൊസൈറ്റിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.