ഇതാ പാലാരിവട്ടം പാലം 'പൊളിച്ച' ആ പരാതിക്കാരൻ; സംശയം തോന്നിയത് ഇരുമ്പ് കൊണ്ട് അടച്ചതു കണ്ടപ്പോൾ

Last Updated:

പാലത്തിന്റെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞതിലും പുതിയ പാലം നിർമിക്കാനുള്ള തീരുമാനം ഉണ്ടായതിലും സന്തോഷത്തിലാണ് ഗിരിജൻ

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ തകരാറുകൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയത് പാലാരിവട്ടം സ്വദേശിയായ കെ വി ഗിരിജനാണ്. സർക്കാരിനൊപ്പം ഗിരിജന്റെ വിജയം കൂടിയായാണ് കോടതി വിധി. പണിപൂർത്തിയാക്കിയ പാലത്തിൻറെ പലഭാഗങ്ങളിലും  ഇരുമ്പു കൊണ്ട് കെട്ടിയടച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയ ഗിരിജനാണ് പാലം പണിയിൽ സംശയം പ്രകടിപ്പിച്ചത്.
ഒരു ഫോട്ടോ ഗ്രാഫറുടെ സഹായത്തോടെ പാലത്തിന്റെ ചിത്രങ്ങൾ എടുത്ത കെ വി ഗിരിജൻ അത് മന്ത്രി ജി സുധാകരന് അയച്ചു കൊടുത്തു. മന്ത്രിയിൽ നിന്ന് മറുപടിയും  ലഭിച്ചു. പാലം പണിയിലെ അഴിമതി പുറത്തു വന്നതിനെ തുടർന്ന് വലിയ രാഷ്ട്രീയ വിവാദമാണ് ഉയർന്നത്.
വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കെ വി ഗിരിജന് താൽപര്യമില്ല. എന്നാൽ ചില ആരോപണങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും പാലത്തിന്റെ ദുരവസ്ഥ പുറത്തു കൊണ്ടു വരിക മാത്രമായിരുന്നു ഉദ്ദേശമെന്നും കെ വി  ഗിരിജൻ പറയുന്നു.
advertisement
You may also like: ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച
പാലത്തിന്റെ ക്രമക്കേടുകൾ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞതിലും പുതിയ പാലം നിർമിക്കാനുള്ള തീരുമാനം ഉണ്ടായതിലും ഏറെ സന്തോഷത്തിലാണ് ബിഎസ്എൻഎൽ ജീവനക്കാരനായിരുന്ന കെ വി ഗിരിജൻ.
കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതി വിധിച്ചത്. പാലം പൊളിച്ച് പണിയാൻ അനുമതി നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ഇടക്കാല അപേക്ഷയിലാണ് സുപ്രീംകോടതി വിധി.
advertisement
സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതിൽ സർക്കാരിന് എത്രയും വേഗം നടപടിയെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇതാ പാലാരിവട്ടം പാലം 'പൊളിച്ച' ആ പരാതിക്കാരൻ; സംശയം തോന്നിയത് ഇരുമ്പ് കൊണ്ട് അടച്ചതു കണ്ടപ്പോൾ
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement