Also Read- Kantaara Movie| അരുതേ, മലയാളത്തെ കൊല്ലരുതേ; സന്തോഷവാർത്ത പങ്കുവെച്ച പൃഥ്വിരാജിനോട് സൈബർലോകം
എം ജി റോഡിൽ ആയുർവേദ കോളജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിനാണ് പാർക്കിങ്ങിന് അനുമതി നൽകിയത്. നഗരസഭാ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനപ്രകാരം ഇതിനായി ഹോട്ടലുടമയും കോർപറേഷൻ സെക്രട്ടറിയും 100 രൂപയുടെ മുദ്രപത്രത്തിൽ കരാറുണ്ടാക്കി ഒപ്പും വച്ചു.
advertisement
റോഡ് സുരക്ഷാ നിയമപ്രകാരം റോഡുകൾ പാർക്കിങ്ങിന് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെയാണ് മേയറുടെ നടപടി വിവാദമായത്. മുൻപ് പൊതുജനങ്ങളിൽനിന്ന് 10 രൂപ ഈടാക്കി പാർക്ക് ചെയ്യാൻ അനുവദിച്ചിരുന്ന സ്ഥലമാണ് ഇപ്പോൾ ഹോട്ടലിന് കൈമാറിയത്. ഈ സ്ഥലത്ത് മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഹോട്ടലുകാർ തടയാൻ തുടങ്ങിയതോടെ വാക്കുതർക്കമുണ്ടായിരുന്നു.
Also Read- Actor Bala | ദേഷ്യപ്പെട്ടോ വൈകാരികമായോ അല്ല, വളരെ ആലോചിച്ചും ചിന്തിച്ചും പറഞ്ഞതാണ്: നടൻ ബാല
അതേസമയം, നഗരസഭയുടെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തി. നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി കൗൺസിലർ തിരുമല അനിൽ പറഞ്ഞു. മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹോട്ടലുടമ അനുവദിക്കാത്തത് കരാർ ലംഘനമാണെന്നും പരാതികൾ പരിശോധിക്കുമെന്നും നഗരസഭ പ്രതികരിച്ചു.