Also Read- കല്യാണത്തിന് വൈബ് കൂട്ടാൻ വെള്ളമടിച്ച് പള്ളിയിലെത്തി; വധു പിണങ്ങിപ്പോയി; വരൻ പൊലീസ് കസ്റ്റഡിയിൽ
വിദേശത്ത് ജോലി ചെയ്യുന്ന വരൻ അവധിയെടുത്ത് വിവാഹത്തിനായി എത്തിയതാണ്. എന്നാല്‍ വിവാഹ ദിനത്തില്‍ ഇദ്ദേഹം മദ്യലഹരിയില്‍ പള്ളിയിലെത്തുകയും വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന പുരോഹിതന്മാരോട് വരെ മോശമായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി. തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
സംഭവം വാക്കേറ്റവും പ്രശ്നവുമായതോടെ പൊലീസും ഇടപെട്ടിരുന്നു. വിവാഹ വേഷത്തില്‍ തന്നെ വരനെ പൊലീസ് കസ്റ്റഡിയിലുമെടുത്തു. എന്നാലിപ്പോള്‍ വരൻ പതിവായി മദ്യപിക്കുന്ന ആളല്ലെന്നും, മദ്യത്തിന് അടിമയല്ലെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
May 10, 2024 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതെല്ലാം മറന്നേക്കൂ! വരന്‍ മദ്യപിച്ച് പൂസായി വന്നതിനെ തുടർന്ന് മുടങ്ങിയ വിവാഹം നടത്തി; പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്തു
