Also Read- പ്രതിഷേധം; കോട്ടയം ചങ്ങനാശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി
വിവരം നല്‍കുന്നയാളുടെ പേരും മറ്റും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പോസ്റ്റില്‍ പറയുന്നു. ‘ഓര്‍മിക്കുക..തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടവ് കിട്ടാവുന്ന ശിക്ഷയാണ്, കൊല്ലുന്നതല്ല പരിഹാരം’ എന്നും കുറിപ്പില്‍ പറയുന്നു.
Also Read- മലപ്പുറത്ത് നായ ചത്തുകിടന്ന വാർഡിനെ ചൊല്ലി തർക്കം; കുഴിച്ചിട്ടത് കളക്ടർ ഇടപെട്ടശേഷം
advertisement
Also Read- തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
എന്നാൽ പോസ്റ്റിന് താഴെ പൊതുജനങ്ങളുടെ രോഷപ്രകടനമാണ്. തെരുവിൽ ശല്യക്കാരായ നായകളെ കൊണ്ടുപോയി വീട്ടിൽ വളർത്തണമെന്നാണ് ചിലർ കമന്റിലൂടെ സംഘടനയോട് ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കൾ കൊച്ചു കുഞ്ഞുങ്ങളെ കടിച്ചു കീറുകയാണെന്നും നായ പ്രേമം നടിച്ചു നിങ്ങൾ കാറിൽ പോകുമ്പോൾ കൊച്ചു കുഞ്ഞങ്ങൾ അതും സാധാരണക്കാരായ ആളുകളുടെ കുഞ്ഞുങ്ങൾ വഴിയിൽ ഇറങ്ങാനോ സ്കൂളിൽ പോകനോ കഴിയാത്ത സ്ഥിതിയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
തൃശൂരും പാലക്കാടും തെരുവുനായ ആക്രമണം
തൃശൂർ പെരുമ്പിലാവ് പുത്തംകുളത്ത് തെരുവു നായ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. കുണ്ടുപറമ്പിൽ മണികണ്ഠന്റെ ഭാര്യ നീനയ്ക്കാണ് പരിക്ക്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നീനയുടെ കൈയ്ക്കാണ് പരിക്കേറ്റത്.
Also Read- കണ്ണൂരിൽ പേ വിഷബാധയേറ്റ് പശു ചത്തു; പുല്ലിൽ നിന്ന് പേവിഷം ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം
പാലക്കാട് നഗരത്തിലും തെരുവുനായ ആക്രമണമുണ്ടായി. മണലാഞ്ചേരി സ്വദേശിനി തൻവീറ സുൽത്താനക്കാണ് കടിയേറ്റത്. ജോലി കഴിഞ്ഞ് മടങ്ങവേയാണ് അക്രമണമുണ്ടായത്.
മേപ്പറമ്പ്, മണലാഞ്ചേരി പ്രദേശങ്ങളിൽ ആളുകളെ കടിച്ച നായയെ പിന്നീട് പിടികൂടി. നായയെ മൃഗാശുപത്രിയിലേക്ക് മാറ്റി.