കണ്ണൂരിൽ പേ വിഷബാധയേറ്റ് പശു ചത്തു; പുല്ലിൽ നിന്ന് പേവിഷം ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പശു അസ്വസ്ഥകൾ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാർ പറയുന്നു.
കണ്ണൂര്‍: കണ്ണൂരിൽ പേ വിഷബാധ സ്ഥിരീകരിച്ച പശു ചത്തു. ഇന്നു രാവിലെയാണ് പശു ചത്തത്. ചാലയിലെ പ്രസന്നയുടെ പശുവാണ് പേ ഏറ്റ് ചത്തത്. എന്നാൽ പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നഗമനം.ഡോക്ടർമാർ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ പശു അസ്വസ്ഥകൾ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കറവയുള്ള പശുവായിരുന്നു. മേയർ ഉൾപ്പെടെയുള്ള ആളുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
സുരക്ഷിതമായി പശുവിനെ മരവു ചെയ്യും. അതിനായുള്ള നടപചികൾ ഉടൻ ആരംഭിക്കും. പശുവുമായി ഇടപഴകിയ ആളുകൾക്ക് കുത്തിവെപ്പ് നൽകാനും തീരുമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2022 11:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ പേ വിഷബാധയേറ്റ് പശു ചത്തു; പുല്ലിൽ നിന്ന് പേവിഷം ഏറ്റതാകാമെന്ന് പ്രാഥമിക നിഗമനം


