ലോക്ക്ഡൗൺ വിരസത മാറ്റുന്നതിനുള്ള പരിപാടിയുടെ ഭാഗമായാണ് ഡിവൈഎഫ്ഐ പെരിങ്ങത്തുർ മേഖല കമ്മിറ്റി അച്ഛനോടൊപ്പം എന്ന പേരിൽ ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നത്. മെയ് ഒന്നിനാണ് മത്സരം ആരംഭിച്ചത്. മത്സരിക്കുന്നവർ അച്ഛനൊപ്പം നിൽക്കുന്ന ഫോട്ടൊ എടുത്ത് ഡിവൈഎഫ്ഐ നേതാക്കളുടെ വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ച് കൊടുക്കുകയാണ് വേണ്ടത് .ഈ മാസം പതിനഞ്ച് വരെയാണ് മത്സരം.
advertisement
വാട്സാപ്പ് വഴി ലഭിക്കുന്ന ഫോട്ടോകൾ പെരിങ്ങത്തൂർ മേഖല കമ്മിറ്റിയുടെ പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും കൂടുതൽ ലൈക്കും കമൻറും ലഭിക്കുന്നവർ വിജയികളാവും. മത്സരത്തിന്റെ ഭാഗമായി ആദ്യ ദിവസം പ്രദർശിപ്പിച്ച ഫോട്ടോ മുഹമ്മദ് ഷാഫിയുടെതാണ്.
You may also like:Return of the Native: പ്രവാസികളുടെ മടങ്ങിവരവ്: മലയാളികൾക്ക് മുന്നിലെ വെല്ലുവിളികൾ; കേരളത്തിന്‍റെ സാധ്യതകൾ [NEWS]'മഞ്ഞപ്പട' ദുരിതാശ്വാസത്തിന്: ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഫാൻസ് പണം കണ്ടെത്തിയത് ഓൺലൈൻ ഫുട്ബോൾ ടൂർണമെന്റിൽ [NEWS] പാകിസ്ഥാൻ എയർഫോഴ്സിലെ ആദ്യ ഹിന്ദു പൈലറ്റ്; ചരിത്രം കുറിച്ച് രാഹുൽ ദേവ് [NEWS]
മുഹമ്മദ് ഷാഫി പിതാവിനൊപ്പം നിൽക്കുന്ന ഫോട്ടൊയ്ക്ക് ആദ്യ കമന്റ് ഇട്ടതാവട്ടെ ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയും. 'പ്രിയപ്പെട്ടവർ' എന്നാണ് ആകാശ് തില്ലങ്കേരിയുടെ കമന്റ്.
ഈ ഫോട്ടോയ്ക്ക് ആയിരത്തിലധികം ആളുകൾ കമന്റ് ചെയ്യുകയും രണ്ടായിരത്തിൽ അധികം പേർ ലൈക്കും ചെയ്തു. കൊലയാളികളെ മഹത്വവത്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നാണ് ടിപിയുടെ ഭാര്യയും ആർഎംപി നേതാവുമായ കെ. കെ. രമ ഉൾപ്പെടെയുള്ളവരുടെ വിമർശനം.
