Return of the Native: പ്രവാസികളുടെ മടങ്ങിവരവ്: മലയാളികൾക്ക് മുന്നിലെ വെല്ലുവിളികൾ; കേരളത്തിന്‍റെ സാധ്യതകൾ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
Return of the Native: നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരം ശേഖരിക്കാൻ കേന്ദ്ര സർക്കാർ അതതു രാജ്യങ്ങളിലെ എംബസി പോർട്ടലുകളിൽ കേന്ദ്ര സർക്കാർ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം കേരളത്തിനും ഏറെ പ്രതീക്ഷ നൽകുന്നതാണ്. മെയ് ഏഴ് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
You may also like:Cപ്രവാസികളെ മെയ് 7 മുതൽ നാട്ടിലെത്തിക്കും; ഏറ്റവും വലിയ എയർ ലിഫ്റ്റിംഗിനൊരുങ്ങി ഇന്ത്യ [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]
പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനം ഏറ്റവുമധികം ഇന്ത്യക്കാരുള്ള യു.എ.ഇയിൽ നിന്നാണെന്ന സൂചനയും സർക്കാർ വൃത്തങ്ങൾ നൽകിയിട്ടുണ്ട്. ഈയാഴ്ച തന്നെ സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ ഇന്ത്യയിലേക്കെത്തും. അതിനു പിന്നാലെ യൂറോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അകപ്പെട്ട ഇന്ത്യൻ പൗരൻമാരെയും നാട്ടിലെത്തിക്കും. ചാർട്ടേഡ് വിമാനങ്ങൾക്കു പുറമെ ഇന്ത്യൻ നാവിക സേനയുടെ കപ്പലുകളും പ്രവാസികളെ രാജ്യത്ത് മടക്കിയെത്തിക്കാൻ ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
advertisement

News18
എയർ ലിഫ്റ്റിംഗ് മാനദണ്ഡങ്ങൾ ഇങ്ങനെ;
ഗൾഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ എയർ ലിഫ്റ്റിംഗിനാണ് കേന്ദ്ര സർക്കാർ തയാറെടുക്കുന്നത്. സൗജന്യമായല്ല പ്രവാസികളെ നാട്ടിലെത്തിക്കാൻ ഉദ്ദേശിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് രോഗബാധിതരെ യാത്രക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തില്ല. ഇതിനായി യാത്രയ്ക്ക് മുൻപ് കോവിഡ് പരിശോധന നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ, ഏവിയേഷൻ മന്ത്രാലയങ്ങൾ നിഷ്ക്കർഷിച്ചിട്ടുള്ള മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമെ പ്രവാസികളെ നാട്ടിലെത്തിക്കൂ. നാട്ടിലെത്തുന്നവർ അതത് സംസ്ഥാനങ്ങളുടെ മേൽനോട്ടത്തിലുള്ള ക്വറന്റീൻ കേന്ദ്രങ്ങളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
advertisement
യാത്രക്കാരെ കണ്ടെത്തുന്നത് എങ്ങന?
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസികളും അംബാസിഡർമാരുമാകും നാട്ടിലേക്ക് മടങ്ങേണ്ടവരുടെ പട്ടിക തയാറാക്കേണ്ടത്. വയോധികർ, കുട്ടികൾ, ഗർഭിണികൾ, സന്ദർശക വിസയിലെത്തി കുടുങ്ങിപ്പോയവർ എന്നിവർക്കാകും മുൻഗണന നൽകുക.

പ്രതീകാത്മക ചിത്രം
advertisement
നോർക്ക രജിസ്ട്രേഷൻ മതിയോ?
പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ രജസ്ട്രേഷൻ സൗകര്യം ഒരുക്കിയിരുന്നു. തിങ്കളാഴ്ച വരെ രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം 4.27 ലക്ഷമായി. ഏറ്റവുമധികം ആളുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് യു.എ.ഇയിൽ നിന്നാണ്. തൊട്ടു പിന്നാലെ സൗദി അറേബ്യയും.
അതേസമയം നോർക്കയിൽ രജിസ്റ്റർ ചെയ്തവർ കേന്ദ്ര സർക്കാരിന്റെ പട്ടികയിൽ ഉൾപ്പെടുമോയെന്നതിൽ ഇതുവരെ വ്യക്തതയില്ല. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരം ശേഖരിക്കാൻ കേന്ദ്ര സർക്കാർ അതതു രാജ്യങ്ങളിലെ എംബസി പോർട്ടലുകളിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരോരുത്തരും പ്രത്യേക അപേക്ഷ നൽകണമെന്നും നിർദ്ദേശമുണ്ട്. കുടുംബാംഗങ്ങൾ പോലും വെവ്വേറെ അപേക്ഷ നൽകേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ നോർക്കയിൽ രജിസ്റ്റർ ചെയ്തതുകൊണ്ടു മാത്രം പ്രവാസികളായ മലയാളികൾക്ക് ഇന്ത്യയിലേക്ക് മടങ്ങി എത്താനാകില്ലെന്നും വ്യക്തം.
advertisement
നോർക്ക രജിസ്ട്രേഷൻ എന്തിന്?
നോർക്ക രജിസ്ട്രേഷനിലൂടെ പ്രവസികളായ മലയാളികൾക്ക് നാട്ടിലെത്താനാകില്ലെങ്കിലും സംസ്ഥാന സർക്കാരിനെ സംബന്ധിച്ചടുത്തോളം മുന്നൊരുക്കങ്ങൾ നടത്താൻ ഇത് ഏറെ സഹായകമായി. നിലവിലെ സാഹചര്യത്തിൽ പ്രവാസികളെ സംബന്ധിച്ച ആധികാരികമായ കണക്കുകളൊന്നും സംസ്ഥാന സർക്കാരിന്റെ പക്കലില്ല. എന്നാൽ നോർക്ക രജിസ്ട്രേഷനിലൂടെ നാട്ടിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരുടെ ഏകദേശ കണക്കെടുക്കാൻ സംസ്ഥാനത്തിനായി. ഇത് ഇവർക്ക് ആവശ്യമുള്ള ക്വറന്റീൻ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജമാക്കാൻ സർക്കാരിനെ സഹായിക്കും.

norka
advertisement
കേന്ദ്ര തീരുമാനം കേരളത്തിന് ഗുണകരമാകുമോ?
പ്രവാസികളുടെ എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ കേന്ദ്രത്തിന്റെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് കേരളീയർ നോക്കിക്കാണുന്നത്. എന്നാൽ എത്രപേരെയാണ് നാട്ടിലേക്ക് മടക്കിക്കൊണ്ടു വരാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. നലര ലക്ഷത്തോളം പേർ നോർക്കയിൽ രജിസ്റ്റർ ചെയ്തതു കൂടി കണക്കിലെടുക്കുമ്പോൾ കേന്ദ്ര തീരുമാനം കേരളത്തിന് എത്രത്തോളം പ്രതീക്ഷയ്ക്കു വക നൽകുമെന്നതിലും വ്യക്തതയില്ല. എങ്കിലും കേരളത്തിന്റെ ആവശ്യത്തിന് മുൻതൂക്കം കിട്ടാൻ സധ്യതയുള്ള ഘടകങ്ങളും ഏറെയാണ്.
advertisement
1. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും എം.പിയുമായ വി. മുരളീധരൻ കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിലെ സഹമന്ത്രിയാണ്. ഈ സാധ്യത കേരളത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്.
2. കോവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയായ സംസ്ഥാന സർക്കാരിനും കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്താനാകും. അതും പ്രവാസി മലയാളികൾക്ക് ഗുണകരമാകും.
3. സംസ്ഥാനത്തെ 20 ലോക്സഭാ അംഗങ്ങളിൽ 19 പേരും യു.ഡി.എഫ് പ്രതിനിധികളാണ്. ഇതിൽ പലർക്കും പാർലമെന്റിലുൾപ്പെടെ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്നവരുമാണ്. ഇവരുടെ ഇടപെടലും പ്രവസാകൾക്ക് ഗുണകരമായോക്കാം.
Location :
First Published :
May 04, 2020 10:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Return of the Native: പ്രവാസികളുടെ മടങ്ങിവരവ്: മലയാളികൾക്ക് മുന്നിലെ വെല്ലുവിളികൾ; കേരളത്തിന്‍റെ സാധ്യതകൾ