തിരുവനന്തപുരം: ദുരിത കാലത്ത് നാടിന് കൈത്താങ്ങാകാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മഞ്ഞപ്പട. ഓൺലൈനിൽ പെസ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരണം നടത്തുകയാണ് മഞ്ഞപ്പട.
ടൂർണമെൻറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം. 100 രൂപ മുതൽ എത്ര രൂപ വരെയും സംഭാവന നൽകാം. തുടർന്ന് തുക കൈമാറിയതിന്റെ രസീത് ഉപയോഗിച്ച് മഞ്ഞപ്പടയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ഇതിനുള്ള സംവിധാനം മഞ്ഞപ്പടയുടെ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഇതിനകം ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. 1000 ലധികം പേരാണ് ടൂർണമെന്റിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.