TRENDING:

'പിണറായി വിജയൻ ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി; ആസ്തിയെ കുറിച്ച് ആന്വേഷിക്കണം'; കെ. സുരേന്ദ്രന്‍

Last Updated:

"അഴിമതികളുടെ സൂത്രധാരനും അതിന്റെ പങ്ക് പറ്റിയിട്ടുള്ളതും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമാണ്. പിണറായി വിജയന്റെ സ്വദേശത്തും വിദേശത്തുമുള്ള ആസ്തികള്‍ സംബന്ധിച്ച് പരിശോധന നടത്താനുള്ള സമയമായിരിക്കുന്നു."

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബിഹാറിലെ ലാലുപ്രസാദ് യാദവിനെ പോലും കടത്തിവെട്ടി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദക്ഷിണേന്ത്യയിലെ സമ്പന്നനായ മുഖ്യമന്ത്രിയായി പിണറായി മാറി. ഈ അനധികൃത സ്വത്ത് സമ്പാദ്യം അന്വേഷിക്കണം. സിപിഎം കേന്ദ്ര നേതൃത്വവും ഇതില്‍ ഒരു പങ്കു പറ്റിയിട്ടുണ്ടോയെന്ന് സംശയിക്കുകയാണ്. അത് കൂടി അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമുള്ള ആസ്തിയെ കുറിച്ച് വിശദമായ അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിജെപി സംഘടിപ്പിച്ച സമര ശൃഖല സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
advertisement

കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് കേരളത്തില്‍ നടപ്പിലായ സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും പിണറായിക്കും കുടുംബത്തിനും പണം ഉണ്ടാക്കാനുള്ള ഉപാധിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  അഴിമതികളുടെ സൂത്രധാരനും അതിന്റെ പങ്ക് പറ്റിയിട്ടുള്ളതും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമാണ്. പിണറായി വിജയന്റെ സ്വദേശത്തും വിദേശത്തുമുള്ള ആസ്തികള്‍ സംബന്ധിച്ച് പരിശോധന നടത്താനുള്ള സമയമായിരിക്കുന്നു. സംസ്ഥാന ഭരണത്തിന്റെ മറവില്‍ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കൊള്ളയാണ് നടത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മക്കളുടെയും അനധികൃത സ്വത്തുവകകളെ കുറിച്ചും അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

advertisement

യൂണിടാക് നൽകിയ ഫോണില്‍ ഒന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈപ്പറ്റി.അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കിട്ടിയ ഫോൺ തിരിച്ചുകൊടുത്തെന്നാണ് പറയുന്നത്. കട്ട സാധനം തിരിച്ചുകൊടുത്താല്‍ ഹരിശ്ചന്ദ്രനായി എന്ന് പിണറായി വിജയന്‍ കരുതേണ്ട. 5000 രൂപയില്‍ കൂടുതല്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പാരിതോഷികമായി വാങ്ങാന്‍ പാടില്ല എന്ന പ്രാഥമികമായ അറിവുപോലും സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇല്ലേ. ബാക്കി ഫോണ്‍ എവിടെ പോയി എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. വിജിലന്‍സിന് അഞ്ച് മിനിറ്റുകൊണ്ട് കണ്ടെത്താവുന്ന കാര്യം എന്താണ് കണ്ടെത്താത്തത്.  പരിശോധന ക്ലിഫ് ഹൗസിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

advertisement

Also Read ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്മാര്‍ട്ട്‌സിറ്റി ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ചുകൊടുക്കാനുള്ള ഗൂഢാലോചന പിണറായി വിജയനും ശിവശങ്കറും നടത്തിയെന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കെ-ഫോണ്‍ പദ്ധതിയിലും ലൈഫിന് സമാനമായ അഴിമതി നടന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശതകോടികളുടെ അഴിമതി നടത്തി. അതിന്റെ ഒരു ഭാഗം സര്‍ക്കാരിലേക്കും പാര്‍ട്ടി നേതാക്കളിലേക്കും പോയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിണറായി വിജയൻ ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി; ആസ്തിയെ കുറിച്ച് ആന്വേഷിക്കണം'; കെ. സുരേന്ദ്രന്‍
Open in App
Home
Video
Impact Shorts
Web Stories