നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Bineesh Kodiyeri | ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

  Bineesh Kodiyeri | ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം; ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി

  നടന്നു തന്നെയാണ് ബിനീഷ് കാറില്‍ കയറിയത്. ഇഡി ഉദ്യോഗസ്ഥരാണ് ബിനീഷിനെ ആശുപത്രിയിലെത്തിച്ചത്.

  ബിനീഷ് കോടിയേരി

  ബിനീഷ് കോടിയേരി

  • Share this:
   ബെംഗളൂരു: ചോദ്യം ചെയ്യലിനിടെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്  ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ബെംഗളുരൂ വിക്ടോറിയ ആശുപത്രിയിലാണ് ബിനീഷിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

   കടുത്ത നടുവേദനയെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പ്രഥമിക വിവരം. നടന്നു തന്നെയാണ് ബിനീഷ് കാറില്‍ കയറിയത്. ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

   കസ്റ്റഡിയിലെടുത്ത് ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യംചെയ്യുന്നത്.നാളെ ബിനീഷിന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കും.

   രണ്ടാം ദിവസം ബിനീഷ് കോടിയേരിയെ 10 മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. രാവിലെ 10.30-ന് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. വെള്ളിയാഴ്ച 12 മണിക്കൂറാണ് ബിനീഷിനെ ചോദ്യംചെയ്തത്.

   ഇതിനിടെ ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി.  എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എൻഫോഴ്സ്മെന്‍റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും.
   Published by:Aneesh Anirudhan
   First published:
   )}