TRENDING:

കോവിഡ് ജോലി കളഞ്ഞു; ആത്മഹത്യാ മുനമ്പിൽ നിന്ന് യുവാവിനെ പൊലീസ് ജീവിതത്തിലേക്ക് മടക്കിയെത്തിച്ചു

Last Updated:

വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്പിൽ ജീവനൊടുക്കാനെത്തിയ പത്തനംതിട്ട സ്വദേശിയായ യുവാവിനെയാണ് പൊലീസ് സംഘം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് പൊലീസ് പട്രോളിങ് സംഘം. കള്ളന്മാരെയും സാമൂഹിക വിരുദ്ധരെയും തേടി ബുധനാഴ്ച രാത്രി സ്റ്റേഷനിൽ നിന്നും പട്രോളിങ്ങിനിറങ്ങിയ വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി ഡി സുനിൽകുമാറും സഹപ്രവർത്തകരായ നാലംഗ സംഘവും തിരികെ മടങ്ങിയത് വിലപ്പെട്ട ഒരു ജീവൻ രക്ഷിച്ചുകൊണ്ടായിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്പിൽ ജീവനൊടുക്കാനെത്തിയ പത്തനംതിട്ട സ്വദേശിയായ യുവാവിനെയാണ് പൊലീസ് സംഘം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
News18 Malayalam
News18 Malayalam
advertisement

Also Read- കോട്ടയത്ത് വാടകവീട്ടിലെ ഗുണ്ടാ ആക്രമണം; നടന്നത് പെൺവാണിഭ സംഘങ്ങളുടെ ഏറ്റുമുട്ടൽ

ബുധനാഴ്ച പുലർച്ച് ഒന്നരയോടെയാണ് സുനിൽകുമാറും സംഘവും പരുന്തുംപാറയിൽ എത്തിയത്. വിജനമായ പ്രദേശത്ത് ഒരാൾ നിൽക്കുന്നത് കണ്ട് എസ്എച്ച്ഒയും പൊലീസുകാരും വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി. നിമിഷങ്ങൾക്കകം പൊലീസ് സംഘം ഇയാളെ വളഞ്ഞു. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ജീവനൊടുക്കാൻ എത്തിയതാണെന്ന് പൊലീസ് സംഘത്തിന് മനസ്സിലായി. സാന്ത്വനവും ഉപദേശവുമായി സുനിൽകുമാറും സംഘവും ആത്മധൈര്യം നൽകിയതോടെ യുവാവ് കാര്യങ്ങൾ തുറന്നുപറഞ്ഞു.

advertisement

Also Read- ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 25.50 രൂപ കൂട്ടി; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

ബിടെക് ബിരുദധാരിയാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. ഇതിന്റെ മനോവിഷമം കാരണം ആത്മഹത്യാ മുനമ്പിൽ ചാടി ജീവനൊടുക്കാൻ എത്തിയതാണ്. പൊലീസ് എത്താൻ നിമിഷങ്ങൾ വൈകിയിരുന്നെങ്കിൽ താൻ കൊക്കയിലേക്ക് ചാടുമായിരുന്നുവെന്നും യുവാവ് പറഞ്ഞു. തുടർന്ന് പട്രോളിങ് അവസാനിപ്പിച്ച് യുവാവിനെയും കൂട്ടി പൊലീസ് വണ്ടിപ്പെരിയാർ സ്റ്റേഷനിലേക്ക് മടങ്ങി. അവശനായിരുന്ന യുവാവിന് ഭക്ഷണവും വെള്ളവും നൽകി. ഇതിനിടെ ബന്ധുക്കളുടെ വിലാസം ശേഖരിച്ച് അവരെ വിവരമറിയിച്ചു.

advertisement

Also Read- നിർബന്ധിത മതപരിവർത്തനമെന്ന പരാതി; ഭാര്യയെയും മകനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി

രാവിലെ ബന്ധുക്കൾ എത്തുന്നതുവരെ എസ്ഐ ഇപി ജോയി, എ എസ് ഐ അനിൽ, സിപിഒമാരായ ജിനീഷ് ദാസ്, അനീഷ് എന്നിവർ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയാണ് യുവാവ് മടങ്ങിയതെന്ന് സുനിൽകുമാർ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- ബേബി ശാലിനിയുടെ ആദ്യനായകന്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തി; അറിയാമോ പഴയ കുട്ടിനടനെ?

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് ജോലി കളഞ്ഞു; ആത്മഹത്യാ മുനമ്പിൽ നിന്ന് യുവാവിനെ പൊലീസ് ജീവിതത്തിലേക്ക് മടക്കിയെത്തിച്ചു
Open in App
Home
Video
Impact Shorts
Web Stories