advertisement

Petrol Diesel LPG Price| ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 25.50 രൂപ കൂട്ടി; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

Last Updated:

കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ന്യൂഡൽഹി/ തിരുവനന്തപുരം: ഇന്ധനവില സർവകാല റെക്കോർഡിൽ തുടരുന്നതിനിടെ പാചകവാതക വിലയും കുതിക്കുന്നു. ഗാര്‍ഹിക സിലണ്ടറിന് 25.50 രൂപ ഇന്ന് വർധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് പാചക വാതകവിലയിലെ ഇരുട്ടടി. ജൂൺ മാസം 17 തവണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു.
അതേസമയം, ഇന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില സർവകാല റെക്കോർഡിൽ തുടരുകയാണ്. ബുധനാഴ്ചയും ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വർധിച്ചിരുന്നു. ആറു മാ​സത്തി​നി​ടെ 58 ത​വ​ണ​യാണ് വില വർധിക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരു- 102.11 / 94.54, ചെന്നൈ- 99.80/ 94.54, കൊൽക്കത്ത- 98.64/ 92.03, ഡൽഹി - 98.81/ 89.18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്.
advertisement
12 സംസ്ഥാനങ്ങളിൽ പെട്രോളിന് 100 രൂപ മറികടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബിഹാർ, കേരളം എന്നിവിടങ്ങളിലാണ് പെട്രോൾ വില നൂറുപിന്നിട്ട് കുതിക്കുന്നത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 110.05 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ചരക്ക് കൂലി, ഡീലർമാരുടെ കമ്മീഷൻ, എക്സൈസ് തീരുവ, മൂല്യവർധിത നികുതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ധന വില നിശ്ചയിക്കുന്നത്.
advertisement
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നുനിൽക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 73.70 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് ബാരലിന് 75.13 ഡോളറാണ്.
English Summary: Oil marketing companies have hiked the prices of domestic LPG cylinders by Rs 25. A 14.2kg domestic cylinder will now cost Rs 834.50 in Delhi. The revised rate will be applicable from July 1. In Mumbai, a domestic tank will cost Rs 834.50. In Kolkata, people will have to shell out Rs 835.50 for a domestic cylinder. In Chennai, it will cost Rs 850.50. The price of commercial cylinder has also been hiked by Rs 84 by the oil marketing companies.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel LPG Price| ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 25.50 രൂപ കൂട്ടി; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല
Next Article
advertisement
അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
അനന്ത് അംബാനി ഗുരുവായൂരിലും രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി; 3 കോടി വീതം സംഭാവന നൽകി
  • അനന്ത് അംബാനി രാജരാജേശ്വരവും ഗുരുവായൂർ ക്ഷേത്രവും സന്ദർശിച്ച് 3 കോടി വീതം സംഭാവന നൽകി

  • രാജരാജേശ്വര ക്ഷേത്ര നവീകരണത്തിനായി 12 കോടി വാഗ്ദാനം ചെയ്തു, കിഴക്കൻ ഗോപുരം പുനരുദ്ധാരണവും ഉൾപ്പെടുന്നു

  • ഗുരുവായൂരിലെ ആനക്ഷേമ പ്രവർത്തനങ്ങൾക്കായി ആനയാശുപത്രി, അഭയകേന്ദ്രം, ശാസ്ത്രീയ പരിപാലനം പ്രഖ്യാപിച്ചു

View All
advertisement