TRENDING:

പി.ജയരാജന്റെ ഭീഷണി പ്രസംഗത്തിനെതിരെ കണ്ണൂർ എസ്പിക്ക് യുവമോർച്ചയുടെ പരാതി

Last Updated:

ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാരുടെ തല മോർച്ചറിയിലിരിക്കും എന്നായിരുന്നു പി.ജയരാജന്‍റെ പരാമര്‍ശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ വിവാദ ഭീഷണി പ്രസംഗത്തിനെതിരെ കണ്ണൂർ എസ് പിക്ക് യുവമോർച്ചയുടെ പരാതി. നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ജയരാജന്റെ വാക്കുകൾ വീണ്ടും കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷത്തിന് വഴിവെക്കാൻ സാധ്യതയുള്ളതെന്ന് പരാതിയിൽ പറയുന്നു. ഐആര്‍പിസി പോലുള്ള സംഘടനയുടെ ചുമതല വഹിച്ചുകൊണ്ട് പരസ്യമായി യുവമോർച്ച പ്രവർത്തകരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ പി.ജയരാജനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
പി. ജയരാജൻ
പി. ജയരാജൻ
advertisement

‘ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍’; പി. ജയരാജന്‍

കഴിഞ്ഞ ദിവസം സ്പീക്കര്‍ ഷംസീറിന്റെ എംഎൽഎ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് നടത്തിയ വെല്ലുവിളി പ്രസംഗത്തിന് മറുപടി നല്‍കിയ പി. ജയരാജന്‍റെ പ്രസംഗമാണ് വിവാദമായത്.

‘മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണ്’; മറുപടിയുമായി യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്‍റ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാരുടെ തല മോർച്ചറിയിലിരിക്കുമെന്ന് പി.ജയരാജന്‍ പറഞ്ഞു.ഭരണഘടന പദവിയിലിരിക്കുന്നയാൾ ഉത്തരവാദിത്തം നിറവേറ്റിയാൽ വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഈ നാട്ടിൽ നടപ്പില്ല. ഷംസീർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഷംസീറിനെ ഒറ്റപ്പെടുത്താമെന്നത് വ്യാമോഹം മാത്രമെന്നും പി. ജയരാജൻ പറഞ്ഞു.സേവ് മണിപ്പൂർ എന്ന മുദ്രാവാക്യം ഉയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡ‍ിഎഫ് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ജയരാജന്‍റെ വിവാദ പരമര്‍ശം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.ജയരാജന്റെ ഭീഷണി പ്രസംഗത്തിനെതിരെ കണ്ണൂർ എസ്പിക്ക് യുവമോർച്ചയുടെ പരാതി
Open in App
Home
Video
Impact Shorts
Web Stories