'മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണ്'; മറുപടിയുമായി യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്‍റ്
- Published by:Arun krishna
- news18-malayalam
Last Updated:
സിപിഎമ്മിൽ ഓട്ടക്കാലണ വിലപോലുമില്ലാത്ത ജയരാജൻ സഖാക്കളുടെ കയ്യടികിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുമാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു
സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ കൈയ്യോങ്ങിയാല്‍ യുവമോർച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ ഭീഷണി പ്രസംഗത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആർ പ്രഫുൽകൃഷ്ണൻ. മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണെന്ന് പ്രഫുൽകൃഷ്ണൻ പറഞ്ഞു.
പി ജയരാജന്റെ ഭീഷണി അർഹിക്കുന്ന അവജ്ഞയോടെതള്ളുന്നു. സിപിഎം നേതാക്കളുടെ കൊലവിളി ഒരു പാട് കണ്ട സംഘടനയാണ് യുവമോർച്ച. ഭരണസ്വാധീനം പോലുമില്ലാതെ എല്ലാ വെല്ലുവിളിയേയും കേരളത്തിന്റെ മണ്ണിൽ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോർച്ചയെന്ന് ജയരാജൻ മറക്കണ്ടെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
സിപിഎമ്മിൽ ഓട്ടക്കാലണ വിലപോലുമില്ലാത്ത ജയരാജൻ സഖാക്കളുടെ കയ്യടികിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനുമാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. കൊലവിളി പരാമർശം നടത്തിയ പി. ജയരാജനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം.എ എൻ ഷംസീറിനെതിരായ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുകതന്നെ ചെയ്യുമെന്നും പ്രഫുൽകൃഷ്ണൻ വ്യക്തമാക്കി.
advertisement
സേവ് മണിപ്പൂർ എന്ന മുദ്രാവാക്യം ഉയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പി.ജയരാജന്റെ ഭീഷണി. കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനാണ് പി ജയരാജന്‍ മറുപടി നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
July 27, 2023 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണ്'; മറുപടിയുമായി യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്‍റ്