'ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍'; പി. ജയരാജന്‍
- Published by:Arun krishna
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനാണ് പി ജയരാജന്‍ മറുപടി നല്‍കിയത്.
കണ്ണൂര്‍: യുവമോര്‍ച്ചാ നേതാക്കള്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ ഭീഷണി പ്രസംഗം. സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ യുവമോര്‍ച്ച നേതാവ് നടത്തിയ പ്രസംഗത്തിനെതിരായാണ് പി.ജയരാജന്‍ ഭീഷണി മുഴക്കിയത്. ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാരുടെ തല മോർച്ചറിയിലിരിക്കുമെന്ന് പി.ജയരാജന്‍ പറഞ്ഞു.
ഭരണഘടന പദവിയിലിരിക്കുന്നയാൾ ഉത്തരവാദിത്തം നിറവേറ്റിയാൽ വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഈ നാട്ടിൽ നടപ്പില്ല. ഷംസീർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഷംസീറിനെ ഒറ്റപ്പെടുത്താമെന്നത് വ്യാമോഹം മാത്രമെന്നും പി. ജയരാജൻ പറഞ്ഞു.
സേവ് മണിപ്പൂർ എന്ന മുദ്രാവാക്യം ഉയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്ന പി ജയരാജൻ. കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനാണ് പി ജയരാജന്‍ മറുപടി നല്‍കിയത്.
advertisement
ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് സംസാരിച്ചെന്ന് ആരോപിച്ച് എ.എൻ. ഷംസീറിന്റെ ഓഫീസിന് നേരെ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കെ. ഗണേശന്റെ ഭീഷണി പ്രസംഗം. ‘ജോസഫ് മാഷിന്‍റെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്.
പക്ഷേ, എല്ലാകാലത്തും ഹിന്ദുസമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീർ ഒരിക്കലും കരുതരുത്. ഭരണഘടനാപദവിയിലിരിക്കുന്ന സിപിഎം നേതാവായി അദ്ദേഹം അധപ്പതിച്ചു’, എന്നായിരുന്നു ഗണേശിൻ്റെ പരാമർശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
July 27, 2023 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍'; പി. ജയരാജന്‍