TRENDING:

വിഐപി ഡ്യൂട്ടികളിൽ മുഖ്യ പങ്കാളി; സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ താരം; ‘ലക്കി’ ഓർമയായി

Last Updated:

പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർ കേരളത്തിൽ വന്നപ്പോഴും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ വിവിഐപി ഡ്യൂട്ടികളിലും പ്രധാനിയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വിഐപി ഡ്യൂട്ടികളിൽ മുഖ്യ പങ്കാളിയായിരുന്ന പയ്യോളി കെ9 കോഴിക്കോട് റൂറൽ ഡോഗ് സ്ക്വാഡിലെ പോലീസ് നായ ‘ലക്കി’ഓർമയായി. അസുഖം ബാധിദയെ തുടർന്ന് ചികിത്സയിലായിരുന്നു ലക്കി. ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം ആറോടെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിന്റെ പയ്യോളിയിലെ ആസ്ഥാനത്ത് നടന്നു.
advertisement

Also read-സുഗതകുമാരിയുടെ വീട് വിൽപന വിവാദത്തിൽ മകൾ ലക്ഷ്മി ദേവിയുടെ പ്രതികരണം

കഴിഞ്ഞ ആറു വർഷമായി ലക്കി ഡോഗ് സ്ക്വാഡിന്റെ ഭാഗമാണ്. സ്ഫോടക വസ്തുക്കൾ മണം പിടിച്ച് കണ്ടെത്തുന്നതിൽ താരമായി. നാദാപുരത്തും മറ്റും നിരവധി സ്ഥലങ്ങളിൽ ബോംബ് ശേഖരവും മറ്റു സ്ഫോടക വസ്തുക്കളും കണ്ടെത്തുന്നതിൽ പോലീസിന് സഹായകമായി. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർ കേരളത്തിൽ വന്നപ്പോഴും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ വിവിഐപി ഡ്യൂട്ടികളിലും പ്രധാനിയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഐപി ഡ്യൂട്ടികളിൽ മുഖ്യ പങ്കാളി; സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ താരം; ‘ലക്കി’ ഓർമയായി
Open in App
Home
Video
Impact Shorts
Web Stories