സർവീസ് റെക്കോർഡ് പ്രകാരം 2020 മെയ് 31 ആണ് മണിയൻപിള്ളയുടെ വിരമിക്കൽ തീയതി. പൊലീസ് അസോസിയേഷൻ നേതാക്കളായ എസ്.ആർ ഷിനോദാസ്, സുരേഷ്, ജിജു. സി. നായർ, ഷഹീർ, വിനോദ് കുമാർ എന്നിവർ മണിയൻപിള്ളയുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് ഉപഹാരം കൈമാറുകയും ചെയ്തിരുന്നു.
2012 ജൂൺ 26ന് പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായിരിക്കെയാണ് മണിയൻ പിള്ള ആട് ആന്‍റണിയുടെ കുത്തേറ്റു മരിച്ചത്. നൈറ്റ് പ്രട്രോളിങ്ങിനിടെയാണ് ആട് ആന്‍റണി പൊലീസ് സംഘത്തിന്‍റെ മുന്നിൽപ്പെട്ടത്. ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മണിയൻപിള്ളയ്ക്ക് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന എസ്.ഐ ജോയിക്കും കുത്തേറ്റു. കുത്തേറ്റു ഗുരതരാവസ്ഥയിലായ മണിയൻപിള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു [NEWS]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ് [NEWS]കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു [NEWS]
സംഭവം നടന്നു മൂന്നരവർഷത്തിനുശേഷമാണ് ആട് ആന്‍റണി പിടിയിലായത്. വിചാരണയ്ക്കൊടുവിൽ ഇയാൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി നൽകി.