TRENDING:

സുഹൃത്തായ യുവതിയെ മർദിച്ചെന്ന പരാതിയില്‍ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ കേസെടുക്കുമെന്ന് സൂചന

Last Updated:

എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും യുവതിയുടെ മൊഴിയിൽ  പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സുഹൃത്തായ യുവതിയെ മർദിച്ചെന്ന പരാതിയില്‍ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ കേസെടുക്കുമെന്ന് സൂചന. സിറ്റി പൊലീസ് കമീഷണർക്ക് ഒരാഴ്ച മുൻ‌പാണ് യുവതി പരാതി നൽകിയത്. കോവളം പൊലീസ് കേസെടുക്കാൻ തയാറായില്ലെന്ന് ആരോപണംമുണ്ടായിരുന്നു.
advertisement

എം എൽ എ യുമായി ആലോചിച്ചു കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കത്തിലായിരുന്നു പൊലീസെന്ന് ആരോപണം. കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. എൽദോസ് കുന്നപ്പിള്ളി ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി.

Also Read-തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് റോഡ് സ്വകാര്യ വ്യക്തിക്ക് പാർക്കിങിന് നൽകിയ കരാർ റദ്ദാക്കി

എൽദോസ് പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നും മൊഴിയിൽ  പറയുന്നു. പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തെന്നും യുവതിയുടെ മൊഴി. എൽദോസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തേക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുഹൃത്തായ യുവതിയെ മർദിച്ചെന്ന പരാതിയില്‍ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ കേസെടുക്കുമെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories