TRENDING:

വടകര നഗരസഭ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടിയല്ലെന്ന് പൊലീസ്; അന്വേഷിക്കണമെന്ന് ആവശ്യം

Last Updated:

കഞ്ചാവല്ലെന്ന് മനസ്സിലായതിനാൽ ചെടി നശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വടകര ടൗണിൽ സ്ഥാപിച്ച ചെടിച്ചട്ടികളിലൊന്നിൽ കണ്ടെത്തിയത് കഞ്ചാവ് ചെടിയല്ലെന്ന് പൊലീസ്. ചൊവ്വാഴ്ചയാണ് പഴയ സ്റ്റാൻഡിനു സമീപത്തെ ഒരു ചട്ടിയിൽ കഞ്ചാവ് ചെടിയാണെന്ന സംശയമുയർന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

വിവരമറിഞ്ഞെത്തിയ പൊലീസ് ചെടി കൊണ്ടുപോയിരുന്നു. കഞ്ചാവല്ലെന്ന് മനസ്സിലായതിനാൽ ചെടി നശിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിലാണ് ടൗണിലെ കൈവരികളിൽ ചെടിച്ചട്ടികൾ സ്ഥാപിച്ചത്.

Also Read-‘മൗലികാവകാശങ്ങളെ ലംഘിക്കുന്നത്, ഭരണഘടനാ വിരുദ്ധം’; ഏക സിവിൽ കോഡിൽ നിന്നു കേന്ദ്രം പിന്മാറണമെന്ന് പാളയം ഇമാം

സംഭവത്തില്‍ നഗരസഭയ്ക്കെതിരേ പ്രചാരണമുയർന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി പൊലീസിൽ പരാതി നല്‍കി.നഗരസഭ കഞ്ചാവുകൃഷി പ്രോത്സാഹിപ്പിക്കുന്നു എന്നവിധത്തിൽനടന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ചെയർപേഴ്‌സൺ കെ.പി. ബിന്ദു അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടകര നഗരസഭ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടിയല്ലെന്ന് പൊലീസ്; അന്വേഷിക്കണമെന്ന് ആവശ്യം
Open in App
Home
Video
Impact Shorts
Web Stories