TRENDING:

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മുഖ്യപ്രതികളായ ഉടമയും ഭാര്യയും അറസ്റ്റില്‍

Last Updated:

ഇന്ന് വൈകുന്നേരമാണ് തോമസ് ഡാനിയേലിനെയും ഭാര്യ പ്രഭയെയും ചങ്ങനാശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യ പ്രതികളായ ഉടമയേയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരമാണ് തോമസ് ഡാനിയേലിനെയും ഭാര്യ പ്രഭയെയും ചങ്ങനാശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
advertisement

കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് തോമസ്. ഭാര്യ പ്രഭ മാനേജിങ് പാര്‍ട്ട്ണറും. തട്ടിപ്പ് അന്വേഷിക്കാന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ 25 അംഗ പൊലീസ് സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ വിദേശത്ത് സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്ന് സംശയമുള്ളതിനാല്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർമാരായ തോമസ് ഡാനിയേലിന്റെ മക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് ഇന്നലെ പിടിയിലായിരുന്നു. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്.

advertisement

You may also like:COVID 19| സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ്; 6 കോവിഡ് മരണം [NEWS]കഞ്ചാവ് സിഗരറ്റ് ആവശ്യപ്പെട്ട് റിയ ചക്രബർത്തി? വാട്സ്ആപ്പ് ചാറ്റ് പുറത്തുവിട്ട് സുശാന്തിന്‍റെ സഹോദരി [NEWS] Shocking| തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിര‍ഞ്ഞ് പൊലീസ് [NEWS]

advertisement

കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. സംസ്​ഥാനത്തും ഇതര സംസ്​ഥാനങ്ങളിലുമായി 325 ശാഖകളാണുള്ളത്​ സ്ഥാപനത്തിനുള്ളത്​. സ്​ഥാപനം 2000 കോടിയുടെ തട്ടിപ്പ്​ നടത്തിയെന്നാണ്​ വിവരം. പോപ്പുലർ ഫിനാൻസിന്​ സംസ്ഥാനത്ത്​ മാത്രം 270 ശാഖകളുണ്ട്​.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: മുഖ്യപ്രതികളായ ഉടമയും ഭാര്യയും അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories