തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ 2317 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 2225 പേർ കോവിഡിൽ നിന്ന് രോഗ വിവിമുക്തി നേടി. ആറു പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് ഇന്ന് 408 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 49 പേരുടെ ഉറവിടം അറിയില്ല.
മലപ്പുറം, കൊല്ലം, തൃശൂർ ജില്ലകളിൽ 200ൽ അധികം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 23277 ആക്ടീവ് കേസുകൾ ആണ് സംസ്ഥാനത്ത് നിലവിലുള്ളത്. സംസ്ഥാനത്ത് സമ്പർക്ക വ്യാപനം കൂടിയ അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാൽ മരണ നിരക്കും കൂടിയേക്കും. ക്രമാനുഗതമായാണ് സംസ്ഥാനത്ത് രോഗവർദ്ധന. രോഗികൾ പൊടുന്നനെ കൂടാതിരിക്കാൻ ജാഗ്രത വേണം. രോഗികൾ വല്ലാതെ കൂടിയാൽ മരണവും കൂടിയേക്കാം. അത് അനുവദിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
You may also like:പുതിയ നീക്കവുമായി കസ്റ്റംസ്; നയതന്ത്ര ബാഗേജിൽ വന്ന ഖുർആന്റെ തൂക്കം അളന്നു [NEWS]ബിജെപി നേതാക്കളെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ [NEWS] കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന വിലക്കി മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 20ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), ആഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശി കെ.എം. ഷാഹുല്‍ ഹമീദ് (69), ആഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 393 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 350 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 208 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 132 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.