Shocking | തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിരഞ്ഞ് പൊലീസ്
Shocking | തെരുവിൽ കഴിയുന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹത്തിൽ ലൈംഗിക വൈകൃതം; യുവാവിനെ തിരഞ്ഞ് പൊലീസ്
നേരത്തെ ആക്രമിക്കാൻ ഉപയോഗിച്ച അതേ സിമന്‍റെ് കട്ട വീണ്ടും അവരുടെ തലയിലേക്ക് എറിഞ്ഞ ശേഷം ഓടിക്കളഞ്ഞ ഇയാൾ മൂന്ന് മിനിറ്റിനു ശേഷം മടങ്ങിയെത്തി. സ്ത്രീ മരിച്ചെന്ന് ഉറപ്പാക്കി മൃതദേഹം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ബംഗളൂരു: തെരുവോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ച ആളെ തിരഞ്ഞ് പൊലീസ്. കർണാടകയിലെ ഹസനിൽ അരങ്ങേറിയ ഈ നിഷ്ഠൂര ദൃശ്യങ്ങൾ മുഴുവൻ സമീപത്തെ സിസിറ്റിവിയിൽ പതിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് 26നാണ് സംഭവം.
ഒരു കടയ്ക്കു മുന്നിലായി രണ്ട് പേർ ഉറങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. രാത്രി പന്ത്രണ്ട് മണിയോടെ ഇവിടേക്ക് വെളുത്ത ഷർട്ടും നീല ജീൻസും ധരിച്ച ഒരാളെത്തുന്നു. അവിടെ സമീപത്ത് നിന്നും ഒരു വലിയ സിമന്‍റ് കട്ടയെടുത്ത് വലതുവശത്തായി ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്തേക്ക് ഇട്ടശേഷം ഓടിക്കളയുന്നതും കാണാം. ഇതിനിടെ കട്ട വീണ് തലയ്ക്ക് പരിക്കേറ്റ സ്ത്രീ എഴുന്നേൽക്കാനും സമീപത്തെ ചുവരിൽ ചാരിയിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
12.42ഓടെ തിരികെ വന്ന അക്രമി പരിക്കേറ്റ് ചോരവാർന്ന് അവശനിലയിലായ സ്ത്രീയെ കടന്നു പിടിക്കാൻ ശ്രമിക്കുന്നു. ഇവർ ചെറുത്ത് നിന്നതോടെ അയാൾ വീണ്ടും അവിടെ നിന്നും കടന്നു കളഞ്ഞു. ഇതിനിടെ സ്ത്രീക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ആളും സംഭവസ്ഥലത്തു നിന്നും പോയിരുന്നു. 12.58ഓടെ അക്രമി വീണ്ടും അതേസ്ഥലത്തെത്തി. അപ്പോൾ പരിക്കേറ്റ സ്ത്രീ അവിടെ വീണു കിടക്കുകയായിരുന്നു. നേരത്തെ ആക്രമിക്കാൻ ഉപയോഗിച്ച അതേ സിമന്‍റെ് കട്ട വീണ്ടും അവരുടെ തലയിലേക്ക് എറിഞ്ഞ ശേഷം ഓടിക്കളഞ്ഞ ഇയാൾ മൂന്ന് മിനിറ്റിനു ശേഷം മടങ്ങിയെത്തി. സ്ത്രീ മരിച്ചെന്ന് ഉറപ്പാക്കി മൃതദേഹം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച ഫോറൻസിക് തെളിവുകളിൽ നിന്നും എന്തെങ്കിലും തുമ്പു കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്ത്രീക്കരികിലായി ഉറങ്ങിക്കിടന്നിരുന്ന ആളെയും ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
നിലവിൽ കൊലപാതകക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം സ്ത്രീയെ കൊലപ്പെടുത്തി തുടർന്ന് മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയാണുണ്ടായത്. വളരെ സെൻസിറ്റീവായ കേസ് ആയതിനാൽ ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷം മാത്രമെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുകയുള്ളു എന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.