TRENDING:

ഹർത്താൽ അക്രമം: എറണാകുളം ജില്ലയിൽ 16 പേർ അറസ്റ്റിൽ; ഹോട്ടൽ അടിച്ചു തകർത്തു

Last Updated:

നെടുമ്പാശേരി പറമ്പയത്ത് അക്രമികൾ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയ അതിഥി തൊഴിലാളികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനോട് അനുബന്ധിച്ച് എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മാറമ്പിള്ളി, പകലോമറ്റം, ഗ്യാരേജ് എന്നിവിടങ്ങളിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയത്. ആലുവ, പെരുമ്പാവൂര്‍, കൊച്ചി നഗരം എന്നിവയടക്കം വിവിധ കേന്ദ്രങ്ങളില്‍ പ്രവർത്തകർ പ്രകടനം നടത്തി.
advertisement

Also Read- കടയടയ്ക്കാന്‍ ഭീഷണി; 4 SDPI പ്രവര്‍ത്തകരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു

നെടുമ്പാശേരി പറമ്പയത്ത് അക്രമികൾ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയ അതിഥി തൊഴിലാളികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അക്രമം നടത്തിയത് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ത്തു.

Also Read- കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്; അക്രമി രക്ഷപ്പെട്ടു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ ആക്രമണങ്ങളില്‍ എറണാകുളം ജില്ലയില്‍ 16 പേര്‍ അറസ്റ്റ് ചെയ്തു. പ്രതികകള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിയ്ക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹർത്താൽ അക്രമം: എറണാകുളം ജില്ലയിൽ 16 പേർ അറസ്റ്റിൽ; ഹോട്ടൽ അടിച്ചു തകർത്തു
Open in App
Home
Video
Impact Shorts
Web Stories