കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്; അക്രമി രക്ഷപ്പെട്ടു

Last Updated:

പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു.

കണ്ണൂർ: ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർ‌ത്താലിൽ വ്യാപക ആക്രണണം. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.
കല്യാശേരിയിൽ പെട്രോൾ ബോംബുകളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ പിടിയിലായി. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ ബോംബുകളുമായി പോകവെയാണ് പിടിയിലായത്. രാവിലെ കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബേറുണ്ടായിരുന്നു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണമാണുണ്ടായത്. ഇതിനിടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി നടപടി. കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്; അക്രമി രക്ഷപ്പെട്ടു
Next Article
advertisement
തന്റെ ഭാര്യയുമായി അവിഹിതമെന്ന് മകന്‍ ആരോപിച്ച മുന്‍ ഡിജിപി മുഹമ്മദ് മുസ്തഫയ്‌ക്കെതിരേ മകന്റെ കൊലപാതകത്തിന് കേസ്
തന്റെ ഭാര്യയുമായി അവിഹിതമെന്ന് മകന്‍ ആരോപിച്ച മുന്‍ ഡിജിപി മുഹമ്മദ് മുസ്തഫയ്‌ക്കെതിരേ മകന്റെ കൊലപാതകത്തിന് കേസ്
  • മകന്‍ അഖില്‍ അക്തറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി മുസ്തഫയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്.

  • അഖില്‍ അക്തറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

  • അഖിലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഹരിയാന പോലീസ് കൊലപാതകത്തിന് കേസെടുത്തു.

View All
advertisement