പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കടകളടപ്പിക്കാനെത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് കടയടയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളെ ഭീഷണിപ്പെടുത്തിയത്.തുടര്‍ന്ന് കടയുടമകളുമായി വാക്കേറ്റമുണ്ടായി. സ്ഥിതി ശാന്തമാകാതെ വന്നതോടെ നാട്ടുകാരും വ്യാപാരികളെ പിന്തുണച്ച് രംഗത്തെത്തി.
തുടര്‍ന്ന് ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കടയുടമകള്‍ തന്നെ ഇവരെ പോലീസിന് കൈമാറുകയും ചെയ്തു.പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്‍റെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ 2 ഇടത്ത് ബോംബേറ് ഉണ്ടായി.
മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ ശേഷം അക്രമി ഓടിരക്ഷപ്പെട്ടു. രാവിലെ കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബേറുണ്ടായിരുന്നു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. ഹര്‍ത്താലിന്‍റെ പേരില്‍ സംസ്ഥാനത്ത് പരക്കെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.